ഗാറ്റ്ലിന് ബഹുമാനിക്കാനറിയില്ലെന്ന്
ഗാറ്റ്ലിന് ബഹുമാനിക്കാനറിയില്ലെന്ന്
Saturday, July 23, 2016 12:13 PM IST
ലണ്ടൻ: ഗാറ്റ്ലിൻ– ബോൾട്ട് വാക്പോര് തുടരുന്നു. മറ്റുള്ളവരെ ബഹുമാനിക്കാൻ അമേരിക്കയുടെ സ്പ്രിന്റർ ജസ്റ്റിൻ ഗാറ്റ്ലിന് അറിയില്ലെന്ന് ഉസൈൻ ബോൾട്ട്. ലണ്ടൻ ആനിവേഴ്സറി മീറ്റിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമൈക്കൻ ട്രയൽസിൽ മെഡിക്കൽ ഇളവിൽ ഒളിമ്പിക് ബെർത്ത് ലഭിച്ച ബോൾട്ടിനെ വിമർശിച്ച് ഗാറ്റ്ലിൻ രംഗത്തെത്തിയിരുന്നു. അയാൾ പരിക്കിന്റെ പിടിയിലാണ്. എന്നിട്ടും ഒളിമ്പിക് യോഗ്യത ലഭിച്ചു. ഞങ്ങളുടെ രാജ്യത്തായിരുന്നെങ്കിൽ ഇതു നടക്കില്ലായിരുന്നു. എന്നാണ് ഈ വിഷയത്തിൽ ബോൾട്ട് പ്രതികരിച്ചത്.

ഗാറ്റ്ലിന്റെ ഈ പ്രതികരണം തമാശയാണെന്നും മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കണമെന്ന് അറിയാത്തയാളുമാണ് ഗാറ്റ്ലിനെന്നാണ് ഈ പ്രതികരണ ത്തിലൂടെ മനസിലാകുന്നതെന്നുമാണ് ബോൾട്ട് പറഞ്ഞത്.


ബെയ്ജിംഗിലും ലണ്ടനിലും 100, 200, 4–100 മീറ്റർ റിലേ എന്നീയിനങ്ങളിൽ സ്വർണം നേടിയ താരമാണ് ബോൾട്ട്. റിയോയിലും ഈ മൂന്നിനത്തിലും സ്വർണം നേടി വിരമിക്കാനാണ് ബോൾട്ടിന്റെ ആഗ്രഹം. റിയോയിൽ ബോൾട്ടിന് ഏറ്റവും വലിയ വെല്ലുവിളിയാകുമെന്നു വിലയിരുത്തപ്പെടുന്ന താരമാണ് അമേരിക്കയുടെ ഗാറ്റ്ലിൻ. 100 മീറ്ററിൽ ഈ സീസണിൽ ഏറ്റവും മികച്ച സമയം ഗാറ്റ്ലിന്റേതാണ്. കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിൽ 100, 200 മീറ്ററുകളിൽ ബോൾട്ടിന്റെ പിന്നിൽ രണ്ടാമതായാണ് ഗാറ്റ്ലിൻ ഫിനിഷ് ചെയ്തത്. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറേക്കാലമായി ബോൾട്ടിന്റെ പ്രധാന എതിരാളിയായി കരുതുന്നത് ഗാറ്റ്ലിനെത്തന്നെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.