റഷ്യയുടെ വിധി ഇന്ന്
റഷ്യയുടെ വിധി ഇന്ന്
Saturday, July 23, 2016 12:12 PM IST
ലോസാൻ: റിയോ ഒളിമ്പിക്സിലെ അത്ലറ്റിക്സിൽ റഷ്യ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അന്തിമതീരുമാനം ഇന്നുണ്ടാകും. വാഡയുടെ റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻ റഷ്യയെ നേരത്തെ വിലക്കിയിരുന്നു. ഇതിനെതിരേ ഉത്തേജകമരുന്നടിയിൽ ആരോപണവിധേയരായ 68 റഷ്യൻ അത്ലറ്റുകൾ നൽകിയ അപ്പീൽ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കായികതർക്കപരിഹാര കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഒളിമ്പിക് കമ്മിറ്റിയുടെ കോർട്ടിലേക്ക് പന്തെത്തിയത്. ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ തോമസ് ബാക് ആയിരിക്കും തീരുമാനം പ്രഖ്യാപിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.