പ്രീമിയർ ഫുട്സാൽ: കൊച്ചി– മുംബൈ ഫൈനൽ
പ്രീമിയർ ഫുട്സാൽ: കൊച്ചി– മുംബൈ ഫൈനൽ
Saturday, July 23, 2016 12:12 PM IST
പനാജി: പ്രീമിയർ ഫുട്സാൽ ലീഗ് ഫൈനലിൽ കൊച്ചി ഫൈവ്സിന്റെ എതിരാളികൾ മുംബൈ ഫൈവ്സ്. ഗോവയെ 2–1ന് പരാജയപ്പെടുത്തി കൊച്ചി ഫൈനലിലെത്തിയപ്പോൾ റയാൻ ഗിഗ്സിന്റെ മുംബൈ 4–2ന് കോൽക്കത്തയെ തകർത്തു. ഇന്നാണ് ഫൈനൽ. കൊച്ചിയുടെ നിരയിൽ മിഷേൽ സാൽഗാഡോയും ഗോവയുടെ നിരയിൽ കഫുവും ഇറങ്ങി. ഇരുവരും ഗ്രൗണ്ടിൽ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും അവസാനം മുൻ റയൽ മാഡ്രിഡ് താരം വിജയം കണ്ടു. ചാഗിൻഹയുടെ ഗോളിൽ കൊച്ചി മുന്നിലെത്തി. രണ്ടാം പകുതിയിൽ വെംപെറ്റ ഗോവയ്ക്കു സമനില നല്കി. ഇതോടെ ലീഡിനായി ഗോവ പൊരുതിയെങ്കിലും ചാഗിൻഹ രണ്ടാം ഗോളും നേടി കൊച്ചിയുടെ ജയം ഉറപ്പാക്കി.


അങ്കെലോട്ടിന്റെ ഹാട്രിക് ഗോളിലായിരുന്ന മുംബൈയുടെ ജയം. റാമിറസ് ഒരു ഗോൾ നേടി ഗോൾ പട്ടികയിൽ ഇടംപിടിച്ചു. വാണ്ടർ കരിയോക, ഗബ്രിയേൽ എന്നിവർ കോൽക്കത്തയ്ക്കുവേണ്ടി വലകുലുക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.