സാം അലാർഡൈസ് ഇംഗ്ലണ്ടിന്റെ പരിശീലകൻ
സാം അലാർഡൈസ് ഇംഗ്ലണ്ടിന്റെ പരിശീലകൻ
Friday, July 22, 2016 11:51 AM IST
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ ടീമിനെ ഇനി മുതൽ സാം അലാർഡൈസ് പരിശീലിപ്പിക്കും. ഇംഗ്ലണ്ട് 1966 ൽ ലോകകപ്പ് നേടിയതിന്റെ അമ്പതാം വർഷികം ആഘോഷിക്കുന്നതിന്റെ വേളയിലാണ് ഇംഗ്ലണ്ടിന് പുതിയ പരിശീലകനെ കിട്ടിയത്. യൂറോകപ്പ് പ്രീക്വാർട്ടറിൽ ഐസ്ലൻഡിൽനിന്നേറ്റ അപ്രതീക്ഷിത തോൽവിയോടെ റോയ് ഹോഡ്ജ്സൺ ഇംഗ്ലണ്ടിന്റെ പരിശീലക സ്‌ഥാനത്തുനിന്നു രാജിവച്ചിരുന്നു. 61കാരനായ അലാർഡൈസ് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് സണ്ടർലൻഡ് പരിശീലകനാണ്. ഇദ്ദേഹത്തിന്റെ പരിശീല മികവിലാണ് ക്ലബ് ഈ സീസണിൽ തരംതാഴ്ത്തലിൽനിന്നു രക്ഷപ്പെട്ടത്.


വെസ്റ്റ്ഹാം യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ്, ബോൾട്ടൺ, ബ്ലാക്ക്ബേൺ ടീമുകളുടെ മുഖ്യപരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിശീലന മികവുകൊണ്ട് പലപ്പോഴും ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാകുമെന്ന് പറഞ്ഞുകേട്ടിയിരുന്നെങ്കിലും ഇപ്പോഴാണ് ദേശീയ ടീമിന്റെ പരിശീലകനാകാനായത്. ഇംഗ്ലണ്ടിന്റെ പതിനഞ്ചാമത്തെ സ്‌ഥിരം പരിശീലകനാണ് അലാർഡൈസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.