കേരള ബൗളർമാർ തിളങ്ങി
Friday, July 22, 2016 11:51 AM IST
ബംഗളൂരു: സർ മിസർ ഇസ്മായിൽ ഷീൽഡ് ട്രോഫി ചതുർദിന ക്രിക്കറ്റ് ഗ്രൂപ്പ് ഐയിലെ മത്സരത്തിൽ കേരളത്തിനെതിരെ ഡോ. ഡി.വൈ. പാട്ടീൽ ക്രിക്കറ്റ് അക്കാഡമിക്കു ബാറ്റിംഗ് തകർച്ച. കേരള ആദ്യ ദിനം ക്രിക്കറ്റ് അക്കാഡമിയുടെ ആറു വിക്കറ്റുകൾ കേരള ബൗളർമാർ സ്വന്തമാക്കി. ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ ക്രിക്കറ്റ് അക്കാഡമി 145 റൺസെടുത്തിട്ടുണ്ട്. മനുകൃഷ്ണൻ, ഫാബിദ് ഫറൂഖ് അഹമ്മദ് എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. സന്ദീപ് വാര്യർ, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.