വില്യം ജോൺസ് കപ്പിൽ മൂന്നു മലയാളികൾ
Friday, July 22, 2016 11:51 AM IST
കോട്ടയം: വില്യം ജോൺസ് കപ്പ് ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ മൂന്നു മലയാളികൾ. രണ്ടു പരിശീലകരും ഒരു കളിക്കാരനും മലയാളികളാണ്. പി.ജെ. സെബാസ്റ്റ്യനും സി.വി. സണ്ണിയുമാണ് പുരുഷ ടീമിന്റെ പരിശീലകർ. സെൻട്രൽ കസ്റ്റംസ് ആൻഡ് എക്സൈസിന്റെ ബേസിൽ സണ്ണി ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. 38–മത് വില്യം ജോൺസ് കപ്പിന് തായ്വാനാണ് ആതിഥേയരാകുന്നത്. ഇന്നു മുതൽ 31 വരെയാണ് മത്സരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.