കോഹ്ലിക്ക് സെഞ്ചുറി; ഇന്ത്യ മികച്ച നിലയിൽ
കോഹ്ലിക്ക് സെഞ്ചുറി; ഇന്ത്യ മികച്ച നിലയിൽ
Thursday, July 21, 2016 9:19 PM IST
ആന്റിഗ്വ: നായകൻ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ മികവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച നിലയിൽ. ആദ്യദിനം കളിയവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 304 റൺസ് എന്ന നിലയിലാണ്. കോഹ്ലി(143), രവിചന്ദ്ര അശ്വിൻ(22) എന്നിവരാണ് ക്രീസിൽ. മുരളി വിജയ് (7), ചേതേശ്വർ പുജാര (16), ശിഖർ ധവാൻ(84), അജിങ്ക്യ രഹാനെ(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.<യൃ><യൃ> ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസിന്റെ പരിചയസമ്പത്ത് കുറഞ്ഞ ബൗളർമാർക്കുമേൽ ആധിപത്യം പുലർത്താമെന്ന മോഹം തുടക്കത്തിലേ പൊലിഞ്ഞു. ഇന്ത്യൻ സ്കോർ 14ൽ വിജയിയേയും 74ൽ പുജാരയേയും നഷ്ടമായി. പിന്നാലെയെത്തിയ രഹാനെയെ കൂട്ടുപിടിച്ച് സ്കോർ ഉയർത്തിയ ധവാനെയും ബിഷു മടക്കി. 105 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. പിന്നീട് ക്രീസിലെത്തിയ കോഹ്ലി മിന്നുന്ന ഫോമിൽ ബാറ്റു വീശിയതോടെ ഇന്ത്യ മികച്ച നിലയിലെത്തി. മത്സരത്തിൽ ആറു റൺസ് എടുത്തതോടെ ടെസ്റ്റിൽ 3,000 റൺസെന്ന നാഴികകല്ലും കോഹ്ലി പിന്നിട്ടു. ടെസ്റ്റിൽ വിൻഡീസിനായി ബിഷു മൂന്നു വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.