റഷ്യ ഇല്ലാത്ത റിയോ!
റഷ്യ ഇല്ലാത്ത റിയോ!
Thursday, July 21, 2016 12:58 PM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: റഷ്യൻ താരങ്ങൾക്ക് റിയോ ഒളിമ്പിക്സ് അത്ലറ്റിക്സിൽ പങ്കെടുക്കാനാവില്ല. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസിയുടെയും (വാഡ) അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന്റെയും (ഐഎഎഎഫ്) വിലക്കിനെതിരേ റഷ്യ സമർപ്പിച്ച അപ്പീൽ സ്വിറ്റ്സർലൻഡിലെ ലോസാനിലുള്ള ലോക കായിക തർക്കപരിഹാര കോടതി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇീൗൃേ ീള അൃയശേൃമശേീി ളീൃ ടുീൃേെ ഇഅട) തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് റഷ്യൻ അത്ലറ്റുകൾക്ക് ഓഗസ്റ്റ് അഞ്ചിനു തുടങ്ങുന്ന റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള അവസരമില്ലാതായത്. അത്ലറ്റിക്സിൽനിന്നു വിലക്കിയ പശ്ചാത്തലത്തിൽ മറ്റിനങ്ങളിൽ പങ്കെടുക്കുന്ന കാര്യത്തിൽ റഷ്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനമെടുത്തിട്ടില്ല. ഇത്തവണ റഷ്യയില്ലാത്ത ഒളിമ്പിക്സായിരിക്കുമോ എന്ന ആശങ്ക ഇപ്പോഴെ ഉയർന്നുകഴിഞ്ഞു.

റിയോയിൽ റഷ്യയുടെ പതാകയുടെ കീഴിൽ 387 അംഗ ടീമായിരുന്നു അണിനിരക്കേണ്ടിയിരുന്നത്. അതിൽ അത്ലറ്റിക്സിൽ പങ്കെടുക്കുന്ന 68 പേർക്കാണ് ഇപ്പോൾ വിലക്ക് കിട്ടിയിരിക്കുന്നത്. എന്നാൽ, റഷ്യയെ വിലക്കുന്ന കാര്യത്തിലുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റിയാണ്. ഐഒസിയുടെ തീരുമാനം ഞായറാഴ്ചയുണ്ടാകുമെന്നാണ് സൂചന.

കോടതിയുടെ തീരുമാനം നീയിയുക്‌തമെന്ന് അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷൻ അധ്യക്ഷൻ സെബാസ്റ്റ്യൻ കോ പറഞ്ഞു. എന്നാൽ, തീരുമാനം അംഗീകരിക്കാനാവില്ലെന്ന് റഷ്യൻ കായികമന്ത്രാലയവും റഷ്യൻ അത്ലറ്റിക് ഫെഡറേഷനും വ്യക്‌തമാക്കി. അതേസമയം, വിലക്കില്ലാത്ത താരങ്ങൾക്ക് സ്വന്തം നിലയിൽ ഐഒസി പതാകയ്ക്കു കീഴിൽ മത്സരിക്കുന്നതിനു തടസമില്ല.

റഷ്യൻ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്നു വാഡ രൂപീകരിച്ച മൂന്നംഗ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിലെ പ്രമുഖനായ കനേഡിയൻ നിയമ വിദഗ്ധൻ റിച്ചാർഡ് മക്്ലാരൻ 92 പേജുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

ഒളിമ്പിക്സിൽ പങ്കെടുക്കാമെന്നുള്ള ധാരണയിൽ താരങ്ങളൊക്കെയും അവസാനവട്ട പരിശീലനവും പൂർത്തിയാക്കിയിരിക്കുമ്പോഴാണ് കായിക തർക്കപരിഹാരകോടതിയുടെ വിലക്ക് വന്നത്. ഏതൊരു ഒളിമ്പിക്സിലും അത്ലറ്റിക്സിൽ ഏറ്റവും കൂടുതൽ താരങ്ങളും ഏറ്റവും കൂടുതൽ മെഡലുകളും നേടുന്ന റഷ്യയെ കൂടാതെയുള്ള റിയോ ഒളിമ്പിക്സിന്റെ നിറം മങ്ങുമെന്നാണ് വിലയിരുത്തൽ.

വാഡയുടെ അന്വേഷണത്തിൽ സർക്കാരിന്റെയും ആഭ്യന്തരലാബുകളുടെയും പിന്തുണയോടെ റഷ്യൻ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. റഷ്യയെ പൂർണമായും ഒളിമ്പിക്സിൽ നിന്നും വിലക്കണമെന്ന് മറ്റു ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കായിക താരങ്ങൾക്കു മാത്രമാണ് വിലക്ക് ലഭിച്ചിരിക്കുന്നത്.

ഷറപ്പോവയുടെ മേൽ വീണ കറുത്ത കൊടി ഇപ്പോൾ രാജ്യത്തെ ഒളിംമ്പിക്സ് അത്ലറ്റുകളുടെ മേലും വീണത് റഷ്യക്ക് താങ്ങാനാവാത്ത കനത്ത ഇരുട്ടടിയായി. 2014 ൽ സോച്ചിയിൽ നടന്ന വിന്റർ ഒളിമ്പിക്സിലും റഷ്യൻ താരങ്ങൾ ഉത്തേജക മരുന്നിന്റെ ബലത്തിലാണ് മെഡലുകൾ വാരിക്കൂട്ടിയതെന്നുള്ള ആക്ഷേപവും ഇതോടെ സ്‌ഥിരപ്പെട്ടു.

ഇറ്റലി, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൂന്നു വക്കീലന്മാരും 400 ഓളം മദ്ധ്യസ്‌ഥമാരും അടങ്ങുന്ന കോടതിയുടെ ചെയർമാൻ മിലാനിൽ നിന്നുള്ള ലുയിജി ഫുമാഗാലിയാണ്. റഷ്യക്കുമേലുള്ള വിലക്ക് കായിക രംഗത്തെ ശുദ്ധീകരിക്കാനുള്ള ശക്‌തമായ ഒരു സന്ദേശമായി കാണണമെന്ന് ലോകപ്രശസ്ത സ്പ്രിന്റർ ജമൈക്കയുടെ ഉസൈൻ ബോൾട്ട് അഭിപ്രായപ്പെട്ടു. എന്നാൽ അത്ലറ്റിക്സിന്റെ സംസ്കാരക്രിയ നടത്തിയെന്നാണ് 2012 ഒളിമ്പിക്സിലെ സ്വർണജേതാവും റഷ്യൻ അത്ലറ്റുമായ ഇസിൻബയേവ അഭിപ്രായപ്പെട്ടത്.

<ആ>റഷ്യയുടെ മരുന്നടി–നാൾവഴി

<ആ>ഡിസംബർ 2, 2014

ജർമൻ ഡോക്യുമെന്ററി

ലോക കായിക രംഗത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ജർമനിയിലെ എആർഡി ടെലിവിഷനിൽ സീക്രട്ട് ഡോപ്പിംഗ് എന്ന പേരിൽ ഒരു ഡോക്യുമെന്ററി പ്രത്യക്ഷപ്പെട്ടത്. റഷ്യയിൽ കാലങ്ങളായി ഉത്തേജകമരുന്നുപയോഗം നടത്തുന്നുവെന്നും അതിന് റഷ്യൻ അത്ലറ്റിക് ഫെഡറേഷനും കായികമന്ത്രാലയവും ഒത്താശചെയ്യുന്നുമെന്നുമായിരുന്നു ഡോക്യുമെന്ററിയുടെ ഉള്ളടക്കം. റഷ്യൻ കായികഭരണത്തിലെ പല പ്രമുഖർക്കെതിരേയുമുള്ള തെളിവായിരുന്നു ഡോക്യുമെന്ററി.

<ആ>ഡിസംബർ 16

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോക ഉത്തേജകവിരുദ്ധ ഏജൻസി(വാഡ) തീരുമാനിക്കുന്നു. മൂന്നംഗങ്ങളെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ നിയോഗിച്ചു. മുൻ വാഡ തലവൻ ഡിക് പൗണ്ടായിരുന്നു സംഘത്തലവൻ. കനേഡിയൻ നിയമപ്രഫസർ റിച്ചാർഡ് മക്്ലാരൻ, ജർമൻ ക്രിമിനൽ അന്വേഷകൻ ഗൻഡർ യംഗർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നവർ.

<ആ>2015 ജൂലൈ 16

തങ്ങൾക്കെതിരേ ഉത്തേജക പരിശോധന കർശനമാക്കിയതിൽ പ്രതിഷേധിച്ച് ബെയ്ജിംഗിൽ നടന്ന ലോക റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പിൽനിന്ന് റഷ്യ പിന്മാറി. ഇതോടെ ലോകത്തെ ഏറ്റവും മികച്ച നടത്തതാരങ്ങൾ ഇല്ലാതെ ചാമ്പ്യൻഷിപ്പ് നടത്തേണ്ടിവന്നു.

<ആ>2015 നവംബർ 4

റഷ്യൻ താരങ്ങൾ ഉത്തേജകമുപയോഗിച്ചു എന്നതിന്റെ തെളിവ് മറച്ചുവയ്ക്കാൻ അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന്റെ മുൻ ചീഫ് സെനഗലിൽനിന്നുള്ള 82കാരനായ ലാമിനെ ഡിയാക് കോടിക്കണക്കിനു യൂറോ കൈക്കൂലി വാങ്ങിയതായി ഒരു ഫ്രഞ്ച് പ്രോസിക്യൂട്ടർ ആരോപിച്ചു.


<ആ>2015 നവംബർ 9

അന്വേഷണസംഘം ആദ്യ റിപ്പോർട്ട് സമർപ്പിച്ചു. റഷ്യയുടെ 68 ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റുകൾ ഉത്തേജകം ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളടക്കമുള്ള വ്യക്‌തമായ തെളിവുകൾ റിപ്പോർട്ടിലുണ്ടായിരുന്നു. റഷ്യയെ അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷനിൽനിന്നും സസ്പെൻഡ് ചെയ്യണമെന്നായിരുന്നു വാഡ അന്വേഷണസംഘത്തിന്റെ പ്രധാന നിർദേശം.

<ആ>2015 നവംബർ 10

റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ റഷ്യൻ അത്ലറ്റിക് ഫെഡറേഷനെ വാഡ താത്കാലികമായി സസ്പെൻഡ് ചെയ്തു. അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി ഓണററി മെംബർഷിപ്പിൽനിന്ന് ലാമിനെ ഡിയാക്കിനെ സസ്പെൻഡ് ചെയ്തു. മോസ്കോയിലെ ലാബും പൂട്ടാനുള്ള നിർദേശം നൽകി.

<ആ>2015 നവംബർ 26

അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷനിൽനിന്ന് റഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ഓർഗനൈസേഷനെ (അറാഫ്) സമ്പൂർണമായി സസ്പെൻഡ് ചെയ്തു. റഷ്യയുടെ ആൻഡി ഡോപ്പിംഗ് ഏജൻസിയായ റുസാഡയെ വാഡ സസ്പെൻഡ് ചെയ്തു.

<ആ>2016 ജനുവരി 7

ഡിയാക്കിന്റെ മകൻ പാപ്പ മസാറ്റ ഡിയാക്, മുൻ ഐഎഎഎഫ് ട്രഷറർ വാലന്റൈൻ ബലാഖ്നിക്കോവ്, മുൻ റഷ്യൻ പരിശീലകൻ അലക്സി മെൽനിക്കോവ്, മുൻ ആൻഡി ഡോപ്പിംഗ് തലവൻ ഗബ്രിയേൽ ഡോളെ എന്നിവരെ അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷൻ അഞ്ചുവർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഡോപ്പിംഗിനും അഴിമതിക്കുമെതിരേ പോരാടുന്നതിലും നടപടി എടുക്കുന്നതിലും അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷൻ സമ്പൂർണമായി പരാജയപ്പെട്ടെന്ന് വാഡ നിയോഗിച്ച അന്വേഷണ സംഘം വിലയിരുത്തി.

<ആ>2016 മാർച്ച് 6

ജർമൻ ടിവി ചാനൽ വീണ്ടും ആരോപണവുമായി രംഗത്ത്. റഷ്യൻ അത്ലറ്റുകൾ വാഡ നിയമങ്ങൾക്കും അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന്റെ നിയമങ്ങൾക്കും വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ഡോക്യുമെന്ററിയിൽ ആരോപണം. തൊട്ടടുത്ത ദിവസമാണ് ഓസ്ട്രേലിയൻ ഓപ്പണിനിടെ റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയെ ഉത്തേജകം ഉപയോഗിച്ചു എന്നു കണ്ടെത്തിയത്. ഷറപ്പോവ തന്നെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്.

<ആ>2016 മേയ് 12

വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഇത്തവണ മോസ്കോ ആൻഡ് ഡോപ്പിംഗ് ലബോറട്ടറിയുടെ മുൻ തലവനാണ് രംഗത്തെത്തിയത്. സോച്ചിയിൽ നടന്ന വിന്റർ ഒളിമ്പിക്സിൽ പങ്കെടുത്ത 15 റഷ്യൻ അത്ലറ്റുകൾ ഉത്തേജകം ഉപയോഗിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് അമേരിക്കയും അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റിയും വാഡയും അന്വേഷണം പ്രഖ്യാപിച്ചു.

<ആ>2016 മേയ് 17

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിനിടെ ഉത്തേജകം ഉപയോഗിച്ചു എന്നു കണ്ടെത്തിയ 31 അത്ലറ്റുകളിൽ 14 പേരും റഷ്യക്കാരെന്നു തെളിഞ്ഞു. ഇതിൽ 10 പേരും മെഡൽ ലഭിച്ചവരാണ്. ഒളിമ്പിക്സ് ഹൈജംപിൽ സ്വർണം നേടിയ അന്ന ചിച്ചെറോവയടക്കമുള്ളവർ മരുന്നടിച്ചവരുടെ പട്ടികയിലുണ്ടായിരുന്നു.

ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത 23 അത്ലറ്റുകളുടെ സാമ്പിൾ പരിശോധന പോസിറ്റീവായി. എട്ടു റഷ്യൻ താരങ്ങൾ ഇതിലുമുണ്ടായിരുന്നു.

<ആ>2016 ജൂൺ 3

റഷ്യൻ അത്ലറ്റിക് ഓർഗനൈസേഷനെ വിലക്കിയതു ചോദ്യം ചെയ്തുകൊണ്ട് കായിക തർക്കപരിഹാര കോടതിയിൽ റഷ്യ അപ്പീൽ ഫയൽ ചെയ്തു.

<ആ>2016 ജൂൺ 8

റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയെ രണ്ടു വർഷത്തേക്കു വിലക്കി. 2016 ഫെബ്രുവരി 15നും മേയ് 29നുമിടയ്ക്ക് റഷ്യൻ അത്ലറ്റുകളുടെ 736 സാമ്പിളുകളുടെ പരിശോധന നടത്തിയിട്ടില്ലെന്ന ഗുരുതര ആരോപണവുമായി വാഡ രംഗത്ത്.


<ആ>2016 ജൂൺ 17

അത്ലറ്റുകളുടെ അപ്പീൽ തള്ളിയ അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷൻ മുമ്പത്തെ തീരുമാനം ശരിവച്ചു. കൂടാതെ റഷ്യയെ ഒളിമ്പിക്സിൽനിന്നു വിലക്കണമെന്ന തീരുമാനം ഐകകണ്ഠ്യേന എടുത്തു. എന്നാൽ, വ്യക്‌തിപരമായ ഐഒസി പതാകയ്ക്കു കീഴിൽ അത്ലറ്റുകൾ മത്സരിക്കുന്നത് തടയേണ്ട കാര്യമില്ലെന്നും ഫെഡറേഷൻ തീരുമാനിച്ചു.

<ആ>2016 ജൂലൈ 17

അമേരിക്ക, ജപ്പൻ തുടങ്ങിയ രാജ്യങ്ങൾ റഷ്യയെ വിലക്കണമെന്ന ആവശ്യവുമായി രംഗത്ത്

<ആ>2016 ജൂലൈ 18

വാഡയുടെ കണ്ടെത്തലുകളടങ്ങിയ 96 പേജ് റിപ്പോർട്ട് കനേഡിയൻ ലോ പ്രഫസർ റിച്ചാർഡ് മക്്ലാരൻ 96 പേജുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. റഷ്യയുടെ അത്ലറ്റിക് അധികാരികളും കായികമന്ത്രാലയവുമൊക്കെ അറിഞ്ഞാണ് അത്ലറ്റുകളുടെ മരുന്നുപയോഗമെന്ന ഭാഗമായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. റഷ്യൻ കായികമന്ത്രി മുറ്റ്കോയെക്കുറിച്ചും പരാമർശമുണ്ട്. പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അടുത്ത അനുയായിയാണ് വിറ്റാലി മുറ്റ്കോ.

<ആ>2016 ജൂലൈ 19

മക്ലാരൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ റഷ്യൻ കായിക മന്ത്രി മുറ്റ്കോ റിയോ ഒളിമ്പിക് വേദിയിൽ പ്രവേശിക്കാൻ പാടില്ലെന്ന് അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി ഉത്തരവിട്ടു. മക്്ലാരൻ റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങളും ഐഒസി ചോദിച്ചു. വാഡയുടെയും അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന്റെയും നിർദേശം പരിഗണിച്ച് റഷ്യയെ ഒളിമ്പിക്സിൽനിന്നു വിലക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരമാനമുണ്ടാകുമെന്ന് ഐഒസി.

<ആ>2016 ജൂലൈ 21

അന്താരാഷ്്ട്ര കായിക തർക്ക പരിഹാര കോടതി റഷ്യൻ അത്ലറ്റുകളുടെ അപ്പീൽ തള്ളി. ഇതോടെ റഷ്യക്ക് ഒളിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ പങ്കെടുക്കാനാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.