ഇവർ റിയോയുടെ നഷ്‌ടം
Thursday, July 21, 2016 12:58 PM IST
സ്പോർടസ്് ആർബിട്രേഷൻ കോടതിയുടെ വിധി യഥാർഥത്തിൽ ബാധിച്ചത് കുറ്റക്കാരായ 68 കായികതാരങ്ങളെയല്ല. ദേശീയത എന്ന ഏക ഉത്തേജകത്തിന്റെ പിൻബലത്തിൽ നേട്ടങ്ങൾ കൊയ്ത താരങ്ങളേയും അവരുടെ സ്വപ്നങ്ങളെയുമാണ് കോടതിവിധി തച്ചുതകർത്തത്. കൂടാതെ രാജ്യത്തിന്റെ പേരിൽ കൊടിക്കീഴിൽ ഒളിമ്പിക്സിൽ മത്സരിക്കാനൊരുങ്ങിയിരുന്ന യുവതാരങ്ങളുടെ സ്വപ്നങ്ങളും അകാലത്തിൽ പൊലിഞ്ഞു. എല്ലാക്കാലവും മികച്ച അത്ലറ്റുകളെ സമ്മാനിച്ച റഷ്യയിൽ നിന്നുള്ള ശുദ്ധരായ അത്ലറ്റുകളാണിവർ.

<ആ>യെലേന ഇസിൻബയേവ

<ശാഴ െൃര=/ിലംശൊമഴലെ/ഹല്യമ210716.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

പോൾവോൾട്ടിൽ അനന്യമായ പ്രകടനം കൊണ്ട് ലേഡി ബുബ്കയെന്നു വിളിപ്പേര്. 2004, 2008 ഒളിമ്പിക്സുകളിൽ സ്വർണം 2012 ലണ്ടനിൽ വെള്ളി. പോൾവോൾട്ടിലെ വനിതാ ഇതിഹാസം എന്ന വിശേഷണം ഈ 34കാരിക്കു തീർത്തും അനുയോജ്യമാണ്. മൂന്നു തവണ അടുപ്പിച്ച് ലോകചാമ്പ്യൻ പട്ടം. പോൾവോൾട്ടിലെ ലോക റിക്കാർഡുകളും സ്വന്തം.

<ആ>മരിയ കുച്ചിന

<ശാഴ െൃര=/ിലംശൊമഴലെ/ാമൃശ്യമ210716.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

2015ലെ ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയായിരുന്നു ഈ 23കാരി ഒളിമ്പിക്സിന് തയാറെടുത്തത്. 2014ലെ ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിൽ സ്വർണവും യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയ താരം റഷ്യൻ അത്ലറ്റിക് ലോകത്തെ ഭാവി വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്.


<ആ>സെർജി ഷുബെൻകോവ്

<ശാഴ െൃര=/ിലംശൊമഴലെ/ലെൃഴ്യ210716.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

സൈബീരിയൻ സെൻസേഷൻ എന്ന വിളിപ്പേരിലറിയപ്പെടുന്ന താരം 110 മീറ്റർ ഹർഡിൽസിൽ നിലവിലെ ലോകചാമ്പ്യനാണ്. 2015ൽ റഷ്യയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലായിരുന്നു ഈ 25കാരന്റെ മിന്നും പ്രകടനം. രണ്ടു വട്ടം യൂറോപ്യൻ ചാമ്പ്യനുമായ ഷുബെൻകോവ് റഷ്യയുടെ ഉറച്ച സ്വർണ പ്രതീക്ഷകളിലൊന്നായിരുന്നു.

<ആ>ഇവാൻ ഉഖോവ്

<ശാഴ െൃര=/ിലംശൊമഴലെ/ശ്മി210716.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

2012ൽ ലണ്ടനിൽ ഉഖോവ് കുറിച്ച 2.38 മീറ്റർ ഒളിമ്പിക് ഹൈജംപിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയരമാണ്. സ്വർണവും ഉഖോവിനു തന്നെയായിരുന്നു. 2010ൽ വേൾഡ് ഇൻഡോർ ചാമ്പ്യനാകാനും ഉഖോവിന് കഴിഞ്ഞിരുന്നു. ഇപ്പോൾ 30 വയസുള്ള താരത്തിന് ഒരു ഒളിമ്പിക്സ് കൂടി ഏറെക്കുറെ അപ്രാപ്യമാണ്.

<ആ>ലൈസെങ്കോ

<ശാഴ െൃര=/ിലംശൊമഴലെ/ഹ്യലെിരീ210716.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

പത്തൊമ്പതുകാരനായ ലൈസെങ്കോയുടെ മികച്ച പ്രകടനം 2.24 മീറ്ററാണ്. ഹൈജമ്പിൽ റഷ്യയുടെ ഭാവി പ്രതീക്ഷയാണ് ലൈസെങ്കോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.