കൊച്ചി, ഗോവ സെമിയിൽ
കൊച്ചി, ഗോവ സെമിയിൽ
Thursday, July 21, 2016 12:58 PM IST
പനാജി: പ്രീമിയർ ഫുട്സാൽ ലീഗിൽ കൊച്ചി, ഗോവ സെമി ഫൈനലിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ചെന്നൈയുമായി 3–3ന് സമനില പാലിച്ച് കൊച്ചി അവസാന നാലിലെത്തി. ചെന്നൈ ആദ്യം രണ്ടു ഗോളടിച്ചു മുന്നിലെത്തി. മോറസിന്റെ ഗോളിൽ കൊച്ചി ഒരണ്ണം തിരിച്ചടിച്ചു. ചാഗിൻഹ്വയുടെ പാസിൽനിന്നുമായിരുന്നു ഗോൾ. ഉടൻ തന്നെ ചാഗിൻഹ്വ കൊച്ചിക്കു സമനിൽ നൽകി. ഫാൽക്കോവോയിലൂടെ ചെന്നൈ വീണ്ടും മുന്നിലെത്തി. കളി തീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ ചാഗിൻഹ്വയുടെ ലോംഗ് റേഞ്ച് ഷോട്ട് ചെന്നൈയുടെ വല കുലുക്കി. നാലു കളിയിൽ ഒരു ജയം രണ്ടു സമനിലയുമാണ് കൊച്ചിക്കുണ്ടായിരുന്നത്. ചെന്നൈ ഒരു മത്സരം പോലും ജയിച്ചില്ല.


ഗോവ എതിരില്ലാത്ത മൂന്നു ഗോളിനു ബംഗളൂരുവിനെ പരാജയപ്പെടുത്തി സെമിയിലെത്തി. റൊണാൾഡീഞ്ഞോയ്ക്കു പകരമെത്തിയ കഫുവിന്റെ പ്രീമയർ ഫുട്സാലിലെ അരങ്ങേറ്റമത്സരം കൂടിയായിരുന്നു ഇത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.