കോൽക്കത്ത സെമിയിൽ
കോൽക്കത്ത സെമിയിൽ
Wednesday, July 20, 2016 11:14 AM IST
മഡ്ഗാവ്: പ്രീമിയർ ഫുട്സാൽ ലീഗിൽ കോൽക്കത്ത സെമിയിൽ. ബംഗളൂരുവിനെ 1–1 സമനിലയിൽ തളച്ചതോടെ ആദ്യപാദത്തിന്റെ മുൻതൂക്കത്തിൽ കോൽക്കത്ത സെമിയിൽ കടക്കുകയായിരുന്നു. ഹെർനൻ ക്രെസ്പോയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റ് കോൽക്കത്തയുടെ പുല ഗോളാക്കി മാറ്റി. ജൊനാഥൻ പിറസിലൂടെയാണ് ബംഗളൂരു സമനില നേടിയത്.

രണ്ടാം മത്സരത്തിൽ കൊച്ചി മുംബൈയോട് നാലിനെതിരേ ആറു ഗോളിനു തോറ്റു.

സൽഗാഡോയുടെ തകർപ്പൻ ഗോളിലൂടെ കൊച്ചിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ഫോഗ്ളിയ മുംബൈക്ക് സമനില സമ്മാനിച്ചു. 10–ാം മിനിറ്റിൽ കൊച്ചിക്ക് ചാഗ്യൂഞ്ഞയിലൂടെ ലീഡ്. 14–ാം മിനിറ്റിൽ കെവിൻ റാമിറസ് മുംബൈക്ക് സമനില സമ്മാനിച്ചപ്പോൾ 18–ാം മിനിറ്റിൽ അത്യുജ്വല ഗോളിലൂടെ മോറെസ് കൊച്ചിക്കു ലീഡ് സമ്മാനിച്ചു. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. മോറസിന്റെ ആറാം ഗോളായിരുന്നു ഇത്. 20–ാം മിനിറ്റിൽ ഫോഗ്ളിയയിലൂടെ മുബൈക്ക് സമനില സമ്മാനിച്ച് മത്സരം ആവേശനിലയിലാക്കി. 30–ാം മിനിറ്റിൽ കൊച്ചിക്ക് ഇരുട്ടടിയെന്നോണം രണ്ടു ഗോളുകൾ മുംബൈ നേടി. ചരൺപ്രീതിന്റെ വകയായിരുന്നു ആദ്യ ഗോളെങ്കിൽ അഞ്ചലോട്ടിന്റെ ബൂട്ടിൽനിന്നായിരുന്നു രണ്ടാം ഗോൾ. 36–ാം മിനിറ്റിൽ ചിഗ്വാഞ്ഞ ഒരു ഗോൾ കൂടി മടക്കിയെങ്കിലും 40–ാം മിനിറ്റിൽ മോറസിലൂടെ ആറാം ഗോളും സ്വന്തമാക്കി മുംബൈ സെമി ബെർത്ത് അരക്കിട്ടുറപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.