അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പ്: അബിത സെമിയിൽ
Tuesday, July 19, 2016 12:12 PM IST
ബിഡ്ഗോസ്കി(പോളണ്ട്): അണ്ടർ 20 അത്ലറ്റിക്സ് ലോകചാമ്പ്യൻഷിപ്പിൽ വനിതകളുടെ 800 മീറ്ററിൽ ഇന്ത്യയുടെ മലയാളി താരം അബിത മേരി മാനുവൽ സെമിയിൽ. പോളണ്ടിൽ നടന്ന മീറ്റിൽ പ്രാഥമിക റൗണ്ടിൽ ഏഴാമതായി ഫിനിഷ് ചെയ്താണ് അബിത സെമിയിലെത്തിയത്. രണ്ടു മിനിറ്റ് 06.91 സെക്കൻഡിലാണ് അബിത ഫിനിഷ് ചെയ്തത്. അബിതയുടെ മികച്ച വ്യക്‌തിഗത പ്രകടനമാണിത്.

പി.ടി. ഉഷയുടെ ശിഷ്യയാണ് അബിത. ഇന്നാണ് സെമി. കെനിയയുടെ കെറ്റേമ ടിഗറ്റിനാണ് ഒന്നാം റാങ്ക്. സമയം: 2:05.51. ഉഷ സ്കൂളിലെ തന്നെ ജിസ്മ മാത്യു 400 മീറ്റർ ഹീറ്റ്സിൽ മൂന്നാമതായി ഫിനിഷ് ചെയ്തെങ്കിലും അയോഗ്യയായി.ട്രാക്ക് മാറി ഓടിയതാണു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.