ഏഷ്യൻ ജൂണിയർ വോളി: ടീമിൽ നാലു മലയാളികൾ
ഏഷ്യൻ ജൂണിയർ വോളി: ടീമിൽ നാലു മലയാളികൾ
Tuesday, July 19, 2016 12:12 PM IST
കോട്ടയം: ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ജൂണിയർ വനിതാ ടീമിൽ നാലു മലയാളികൾ. ടീം ഇന്നു തായ്ലൻഡിലേക്കു പറുപ്പെടും. വി ഗൗരി ലക്ഷ്മി, മായാ തോമസ് (തിരുവനന്തപുരം സായ് സെന്റർ, പരിശീലകൻ–പയസ് മാത്യു), അലീന ശിവൻ, എസ്. സൂര്യ (ഇരുവരും തലശേരി സായ്, പരിശീലകൻ–ബാലചന്ദ്രൻ) എന്നിവരാണ് ടീമിലെ മറ്റു മലയാളി സാന്നിധ്യം.ഇന്ത്യയുടെ ആദ്യ മത്സരം 23ന് നടക്കും. 30 വരെയാണ് ചാമ്പ്യൻഷിപ്പ്. ഗുജറാത്തിലെ ഗാന്ധിനഗർ സായ് സെന്ററിൽ മൂന്നു മാസമായി നടന്ന ക്യാമ്പിൽനിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.