റിയോയിലേക്ക് വമ്പൻ ടീമുമായി ചൈന
റിയോയിലേക്ക് വമ്പൻ ടീമുമായി ചൈന
Monday, July 18, 2016 12:18 PM IST
ബെയ്ജിംഗ്: ലണ്ടനിൽ അമേരിക്കയ്ക്ക് അടിയറ വച്ച ചാമ്പ്യൻ പട്ടം റിയോയിൽ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ചൈന. 160 പുരുഷന്മാരും 256 വനിതകളുമുൾപ്പെടെ 416 അംഗ ടീമിനെയാണ് ചൈന റിയോയിലേക്ക് അയയ്ക്കുന്നത്. 26 കായിക ഇനങ്ങളിൽ 210 വിഭാഗങ്ങളിലായാണ് ചൈനീസ് താരങ്ങൾ മത്സരിക്കാനിറങ്ങുക. 35 മുൻ ഒളിമ്പിക് ചാമ്പ്യന്മാരും ടീമിലുണ്ട്്. പരിശീലകരും മറ്റു സ്റ്റാഫുകളുമെല്ലാം ചേർന്ന് 711 അംഗസംഘമാണ് ചൈനയിൽ നിന്നും ഇക്കുറി വിമാനത്തിലേറുന്നത്. ഏക്കാലത്തെയും വലിയ ഒളിമ്പിക് സംഘമാണിത്. 14 വയസുകാരിയായ നീന്തൽതാരം അയ് യാൻഹാനാണ് ടീമിലെ ഇളമുറക്കാരി. 39കാരിയായ ഷൂട്ടിംഗ് താരം ചെൻ യിങാണ് ടീമിലെ മുതിർന്ന താരം. നാലാം ഒളിമ്പിക്സിനിറങ്ങുന്ന ഇവർ ബെയ്ജിങിൽ സ്വർണം നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.