ഗോദയിലെ യഥാർഥ സുൽത്താൻ
ഗോദയിലെ യഥാർഥ സുൽത്താൻ
Sunday, July 17, 2016 11:11 AM IST
<ആ>മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ

ഹരിയാനക്കാർക്ക് ഗുസ്തി അപരിചിതമായ സംഭവമല്ല. പ്രത്യേകിച്ച് ഗുഡ്ഗാവ് പോലുള്ള സ്‌ഥലങ്ങളിൽ മിട്ടി ഗുസ്തി (മണലിൽ നടത്തുന്ന ഗുസ്തി) സാധാരണയാണ്. ഹരിയാനയിലെ വിവിധ ഗ്രാമങ്ങളിലെ ഗുസ്തിക്കാർക്കു ഗോദയിൽ ഇറങ്ങുന്നത് ഹരമാണ്. ഇത്തരം ഗുസ്തി മത്സരങ്ങൾ ഡാംഗൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രോ കബഡി ലീഗ് പോലുള്ള മത്സരങ്ങൾ വൻകിട ഹോട്ടലുകളിൽ നടക്കുമ്പോഴാണ് ഗുഡ്ഗാവിലും ഹരിയാനയിലെ മറ്റ് പ്രദേശങ്ങളിലും മണലിൽ ഫയൽവാൻമാർ ഗുസ്തി പിടിക്കുന്നത്. ഇവിടെ നടക്കുന്ന ഗുസ്തി മത്സരങ്ങൾക്ക് സംഘാടകർ സാധാരണ ഉണ്ടാവാ റില്ല. ഗുസ്തിക്കാർ ആരോഗ്യവാന്മാരായിരിക്കേണ്ടത് തങ്ങളുടെ കടമ പോലെയാണ് ഗ്രാമീണർ കരുതുന്നത്. അതുകൊണ്ട് ഗ്രാമീണർ ഗുസ്തി പിടിക്കാൻ വരുന്നവരുടെ ഭക്ഷണകാര്യങ്ങൾ ഏറ്റെടുക്കുന്നു. ഗുസ്തിക്കമ്പക്കാരായ ഗ്രാമവാസികൾ മത്സരം നടത്തുന്നതിനായി വിവിധ പഞ്ചായത്തുകൾ രൂപീകരിക്കും. തീകൂട്ടി അതിന്റെ വെളിച്ചത്തിലാണ് പാതിരാത്രി വരെ നീളുന്ന ഗുസ്തി മത്സരങ്ങൾ നടക്കുക. മത്സരങ്ങൾ കാണാൻ ആയിരത്തിലധികം ആളുകൾ തിങ്ങി നിറയുന്നു. വിജയികൾക്ക് കിട്ടുന്നത് 1000 രൂപയോ ചിലപ്പോൾ അതിലധികമോ. ഗുഡ്ഗാവിൽ മാത്രമല്ല ഹരിയാനയിലെ മറ്റു സ്‌ഥലങ്ങളിലും ഇത്തരം ഡാങ്കലുകൾ സാധാരണമാണ്.

ഹരിയാന ഇന്ത്യക്കു സമ്മാനിച്ച ഗുസ്തിക്കാർ ധാരാളം. ഹരിയാനയിലെ ഗുസ്തിയുടെ കീർത്തി ഇന്ത്യയോളം വളർന്നു. അതിനു കാരണക്കാരനായത് ഒരുപക്ഷേ, സുശീൽ കുമാറായിരിക്കും. സുശീൽ കുമാറിനു പിന്നാലെ യോഗേശ്വർ ദത്ത് (സോനാപത്), ഗീത പോഗട്ട്, ലീല റാം (രണ്ടു പേരും ഭിവാനി), ചാന്ദിഗി റാം (ഹിസാർ), സുമൻ കുന്ദു (ജിന്ദ്) എന്നിവർ നേട്ടങ്ങൾ കൊയ്തതോടെ ഗുസ്തിയുടെ പ്രശസ്തി രാജ്യത്ത് വളർന്നു. മന്ദോത്തി, ചാരാ ഗ്രാമങ്ങളും പ്രശസ്ത ഗുസ്തിക്കാരെ രാജ്യത്തിനു നൽകി. ഗുസ്തിക്കാരുടെ കഥകൾ വച്ച് ബോളിവുഡ് സിനിമകൾ വരെ റിലീസ് ചെയ്തു. അമീർ ഖാന്റെ ഉടൻ പുറത്തിറങ്ങുന്ന ഡാംഗൽ സിനിമ മഹാവീർ പോഗട്ടിന്റെയും അദ്ദേഹത്തിന്റെ മകൾ ഗീതയുടെയും കഥ പറയുന്നതാണ്.

ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സൽമാൻ ഖാൻ ചിത്രം സുൽത്താനിലെ നായകൻ കഥാപാത്രവും ഹരിയാനക്കാരനായ ഗുസ്തിക്കാരനാണ്. 2016 ഒളിമ്പിക്സിൽ യോഗ്യത നേടിയ യോഗേശ്വർ ദത്ത്, ഹർദീപ് സിംഗ്, രവീന്ദർ ഖത്രി, സന്ദീപ് തോമർ, ബബിത കുമാരി, സാക്ഷി മലിക്, വിനേഷ് പോഗട്ട് എന്നിവരെല്ലാം ഹരിയാനയിൽനിന്നുള്ളവരാണ്. ഇതിൽ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മത്സരിക്കുന്ന യോഗേശ്വർ ദത്ത് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ പ്രധാനിയാണ്. അതുകൊണ്ടു തന്നെ യോഗേശ്വറിന് പരിശീലനത്തിനായി ഹൈപോക്സിക് ചേംബറിന്റെ സഹായം സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സോനാപത്തിലെ കേന്ദ്രത്തിൽ ഒരുക്കുകയാണ്. റിയോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് യോഗേശ്വർ.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ18ളീരൗെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
യോഗേശ്വർ നാലാം തവണയാണ് ഒളിമ്പിക്സിനു യോഗ്യത നേടുന്നത്. ഓരോ ഒളിമ്പിക്സിലും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടാണ് യോഗേശ്വർ കുതിക്കുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ വരെയെത്തി ആ പ്രകടനം. 2004 ആഥൻസ് ഒളിമ്പിക്സിൽ തുടങ്ങിയ ഒളിമ്പിക് പ്രയാണം ഈ ഒളിമ്പിക്സിൽ സ്വർണത്തോടെ അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ ഈ സ്റ്റാർ ഗുസ്തിക്കാരൻ കാത്തിരിക്കുന്നത്. വിവിധ അന്താരാഷ്ര്‌ട ടൂർണമെന്റുകളിൽ നിന്നായി ഇതുവരെ ഏഴ് സ്വർണമെഡൽ നേടിയിട്ടുണ്ട്. കഴിഞ്ഞ ഒളിമ്പിക്സിലെ 60 കിലോ ഗ്രാം ഇനത്തിൽനിന്നാണ് യോഗേശ്വർ 65 കിലോ ഗ്രാം വിഭാഗത്തിലേക്കു മാറിയത്.

<ആ>ഇന്ത്യക്കായി സ്വർണം

ഇന്ത്യക്കായി ഒരു സ്വർണം നേടുകയാണ് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം. അതിനായി ഞാൻ കഠിനമായി അധ്വാനിക്കുന്നുണ്ട്. ഇതുവരെയുള്ള പ്രതിഫലം പോസിറ്റീവാണ്. ഇതെന്റെ അവസാനത്തെ ഒളിമ്പിക്സാണ് ഇപ്പോൾത്തന്നെ രണ്ടു കാൽ മുട്ടിലുമായി അഞ്ച് ഓപ്പറേഷൻ നടത്തിക്കഴിഞ്ഞു. ശരീരം പഴയതുപോലെ വഴങ്ങുമെന്നു തോന്നില്ല. അതുകൊണ്ട് ഒളിമ്പിക്സിനു ശേഷം തുടരുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. റിയോയിൽ സ്വർണം മാത്രമാണ് ലക്ഷ്യം. എല്ലാവരും റിയോയിൽ സ്വർണമെഡൽ അണിയാനുള്ള തയാറെടുപ്പിലാണ്. സമ്മർദം എല്ലാവരിലുമുണ്ട് ഞങ്ങളിൽ അത്രയ്ക്കു പ്രതീക്ഷയാണ് എല്ലാവർക്കും. സമ്മർദത്തെ ഫലപ്രദമായി നേരിട്ട് ഏറ്റവും മികച്ച രീതിയിൽ പ്രകടനം നടത്തും.


<ആ>പരിശീലനം

2014 മുതൽ ഒളിമ്പിക്സിലെ പുതിയ മത്സര വിഭാഗത്തിൽ മത്സരിക്കുന്നതിനായുള്ള തയാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ജോർജിയയിലെ ഉയർന്ന പ്രദേശത്ത് പരിശീലനം നടത്തി സ്റ്റാമിന ഉയർത്തി. ഹൈപോക്സിക് ചേംബറിനുള്ളിലെ പരിശീലനും ഗുണം ചെയ്യുന്നുണ്ട്. വിദേശത്ത് നടത്തിയ പരിശീലനം വിദേശ ഗുസ്തിക്കാരുമായി ഗുസ്തി പിടിക്കാൻ സഹായിച്ചു. വിദേശ ഗുസ്തിക്കാരുടെ ടെക്നിക്കും പഠിക്കാനായി. ഇത് ഗുസ്തിയിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ സഹായിച്ചു.

ആദ്യകാല പ്രകടനങ്ങളിൽ ഞാൻ എതിരാളികളുടെ കരുത്തിനൊപ്പം പിടിച്ചുനില്ക്കാനാണ് മത്സരിച്ചത്. എന്നാൽ, അത് എല്ലാ റൗണ്ടിലും സ്‌ഥിരമായി നിലനിർത്താനായില്ല. ഇപ്പോഴത്തെ പുതിയ പരിശീലനം അനുസരിച്ച് എനിക്ക് അവസാന റൗണ്ട് വരെ പിടിച്ചുനില്ക്കാനാകും. അഞ്ചു മുതൽ ആറ് മണിക്കൂർ വരെ ജിംനേഷ്യത്തിൽ പരിശീലനം നടത്തുന്നുണ്ട്. പരിശീലനത്തിലൂടെ കേന്ദ്രീകരിക്കുന്നത് സ്റ്റാമിന ഉയർത്താനും കരുത്ത് വർധിപ്പിക്കാനുമാണ്. റിയോ ഒളിമ്പിക്സ് അവിസ്മരണീയമാക്കണം –അതാണ് ലക്ഷ്യം. അഞ്ച് ഓപ്പറേഷൻ നടത്തിക്കഴിഞ്ഞെങ്കിലും ഏറ്റവും മികച്ചത് നൽകാനാകുമെന്ന് തന്നെയാണ് കരുതുന്നത്. ഞാൻ പൂർണമായും സസ്യഭുക്കാണ്. പാൽ കുടിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്. പാൽ കൂടിയാൽ ഭാരം കൂടും.

<ആ>60നിന്ന് 65 ലേക്കുള്ള മാറ്റം

65 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിക്കേണ്ടതിന് ശരീര ഭാരം കൂട്ടേണ്ടത് ആവശ്യമാണ്. ഇതൊരു കനത്ത വെല്ലുവിളിയായിരുന്നു. ഇതുപോലെ തന്നെ പല ഗുസ്തിക്കാർക്കും പഴയ ഇനത്തിൽനിന്നും പുതിയതിലേക്കു മാറേണ്ടിവന്നു. മസിൽ കൂടുതൽ ദൃശ്യമാക്കാൻ ഇതിലൂടെ സാധിച്ചു. ഗുസ്തി വിഭാഗം മാറും മുമ്പേ തന്നെ കരുത്ത് ഉയർത്താനുള്ള പരിശീലനം തുടങ്ങിയിരുന്നു. അതുകൊണ്ട് മാറ്റം പെട്ടെന്ന് ഉൾക്കൊള്ളാനായി.

<ആ>വനിതാ ഗുസ്തിക്കാർ, 1990 കാലം

ഇത്തവണത്തെ ഒളിമ്പിക്സ് ഗുസ്തിക്ക് ഇന്ത്യ ഏറ്റവും വലിയ സംഘത്തെയാണ് അയച്ചിരിക്കുന്നത്. എട്ടുപേരാണുള്ളത്. മൂന്നു വനിതകളാണ് റിയോയിൽ ഗോദയിൽ ഇറങ്ങുന്നത്. വനിതകളുടെ യോഗ്യതാ മത്സരങ്ങൾ അവർ എത്രമാത്രം കരുത്തരാണെന്ന് തെളിയിക്കുന്നതായിരുന്നു. ഈ പ്രാവശ്യം വനിതാ ഒളിമ്പിക്സിനു രണ്ടു വിഭാഗം കൂടി ചേർത്ത് അവർ എത്രമാത്രം മെച്ചപ്പെടുന്നുണ്ടെന്നത് വ്യക്‌തമാക്കുന്നതാണ്. ഈശ്വരാനുഗ്രഹമുണ്ടെങ്കിൽ ഇത്തവണ വനിതാ വിഭാഗത്തിൽ മെഡൽ ഉറപ്പാണ്.

തൊണ്ണൂറുകളെ അപേക്ഷിച്ചുനോക്കിയാൽ ഇന്ത്യയിൽ സൗകര്യങ്ങൾ മെച്ചപ്പെട്ടു. 1990കളിൽ ഗുസ്തി മാറ്റിനെക്കുറിച്ചുപോലും അറിയില്ലായിരുന്നു. ഇപ്പോൾ ഹരിയാനയിലെ ഓരോ ഗുസ്തി കേന്ദ്രത്തിലും ജിംനേഷ്യ വും മാറ്റുമുണ്ട്. ആദ്യം മണ്ണിൽ കിടന്ന് ഗുസ്തിപിടിച്ചാണ് മുകളിലേക്ക് കയറിവന്നത്. ഇപ്പോൾ സബ് ജൂണിയർ തലത്തിൽ പോലും ധാരാളം ഫണ്ട് ലഭിക്കുന്നുണ്ട്. സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. സായിയിൽ ആദ്യമായി പരിശീലനത്തിനുവന്നപ്പോൾ ഇവിടെ ഞങ്ങൾക്ക് മുറിപോലും ഇല്ലായിരുന്നു. പകരം പായായിരുന്നു. ഇപ്പോൾ സൗകര്യങ്ങൾ കൂടി.

<ആ>സൗകര്യം, ഭാവി

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കിയാൽ സൗകര്യങ്ങളുടെ കാര്യത്തിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. മറ്റ് രാജ്യങ്ങൾ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പെട്ടെന്നു മുന്നിലെത്തുന്നു. ഇങ്ങനെയൊരു സൗകര്യം ഇവിടെയെത്തിക്കുകയാണ് എന്റെ ലക്ഷ്യം. ഒളിമ്പിക്സിനു ശേഷം രണ്ടു വർഷത്തിനുള്ളിൽ എന്റെ ഗ്രാമത്തിൽ ഒരു റെസ്ലിംഗ് അക്കാഡമി തുടങ്ങണം. അവിടെ അന്താരാഷ്്ട്ര തലത്തിലെ എല്ലാ സൗകര്യവും ഉണ്ടായിരിക്കും. എല്ലാ ഗുസ്തിക്കാർക്കുമെത്തി പരിശീലനം നടത്താം. സ്‌ഥലം കണ്ടെത്തിക്കഴിഞ്ഞു. ഇനി പണി തുടങ്ങുകയേവേണ്ടൂ.

<ആ>പ്രോ റെസ്ലിംഗ് ലീഗ്

പ്രോ റെസ് ലിംഗ് ലീഗ് ഇന്ത്യയിൽ ഗുസ്തിയുടെ വളർച്ചയെ ശരിയായ രീതിയിൽ സഹായിക്കുന്നുണ്ട്. ഇതിലൂടെ ലോകത്തെ മികച്ച ഗുസ്തിക്കാരുമായി പോരാടാനുള്ള അവസരം ലഭിക്കുന്നു.



<ആ>പരിക്ക്

പരിക്കിനെ ഞാൻ ശ്രദ്ധിക്കുന്നില്ല. കാൽ മുട്ട് മുറിഞ്ഞിരിക്കുകയാണെങ്കിലും ഞാൻ തൊട്ടടുത്തെത്തിയിരിക്കുന്ന സ്വർണമെഡലിന്റെ പിന്നാലെയാണ്. പരിക്കിനെ ശ്രദ്ധിക്കുന്നില്ല. പങ്കെടുക്കണമെന്നുണ്ടെങ്കിൽ അത് നടക്കും. എന്റെ കാര്യത്തിൽ എന്റെ ഏക ലക്ഷ്യം റിയോയിൽ സ്വർണമെഡൽ കാരണം. ഇന്ത്യൻ ഗുസ്തി സ്വർണമെഡലിന് അർഹരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.