പരിക്ക് തിരിച്ചടിയായി; ബോൾട്ട് ഒളിമ്പിക്സ് ട്രയൽസിൽ നിന്ന് പിന്മാറി
പരിക്ക് തിരിച്ചടിയായി; ബോൾട്ട് ഒളിമ്പിക്സ് ട്രയൽസിൽ നിന്ന് പിന്മാറി
Friday, July 1, 2016 8:56 PM IST
കിംഗ്സ്റ്റൺ: ട്രാക്കിലെ ഇതിഹാസം ഉസൈൻ ബോൾട്ട് ജമൈക്കൻ ഒളിമ്പിക്സ് ട്രയൽസിൽ നിന്ന് പിന്മാറി. 100 മീറ്റർ ഫൈനലിനു മുൻപാണ് പിന്മാറിയത്. പരിക്ക് കാരണമാണ് പിന്മാറിയതെന്ന് ബോൾട്ട് അറിയിച്ചു. ഇതോടെ മൂന്നു തവണ ലോകചാമ്പ്യനും ഒളിമ്പിക്സ് റിക്കാർഡ് ജേതാവുമായ ബോൾട്ടിന്റെ ഒളിമ്പിക്സ് പങ്കാളിത്തം സംശയത്തിലായി.<യൃ><യൃ>ജമൈക്കൻ അത്ലറ്റിക്സ് അഡ്മിനിസ്ട്രേറ്റീവ് അസോസിയേഷൻ കനിഞ്ഞാലേ ബോൾട്ടിന്റെ ഒളിമ്പിക്സ് സ്വപ്നങ്ങൾ സാധ്യമാകൂ. സിലക്ഷൻ ട്രയൽസിൽ പങ്കെടുത്തു ജയിക്കാതെ ഒളിമ്പിക്സിനു അയയ്ക്കില്ലെന്നാണ് അസോസിയേഷന്റെ നിലപാട്. എങ്കിലും ഒളിമ്പിക്സിനു മുൻപ് ശാരീരിക ക്ഷമത വീണ്ടെടുത്താൽ ബോൾട്ടിനെ പങ്കെടുപ്പിക്കാനുള്ള സാധ്യതയേറയാണ്. റിയോ ഒളിമ്പിക്സിനു മുന്നോടിയായുള്ള അവസാനവട്ട തയാറെടുപ്പാണ് ഒളിമ്പിക്സ് ട്രയൽസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.