നെയ്മർ 2021 വരെ ബാഴ്സയിൽ തുടരും
നെയ്മർ 2021 വരെ ബാഴ്സയിൽ തുടരും
Friday, July 1, 2016 12:40 PM IST
മാഡ്രിഡ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ 2021 വരെ ബാഴ്സയിൽ തുടരും. ഇതുസംബന്ധിച്ച് കരാർ ഉടൻ ഒപ്പിടുമെന്നു ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്യോമു അറിയിച്ചു. നിലവിലുള്ള കരാർ 2018 ജൂണോടെ അവസാനിക്കാനിരിക്കെയാണ് താരവുമായി മൂന്നു വർഷത്തേക്ക് പുതിയ കരാറിന് ക്ലബ് അധികൃതർ നീക്കം തുടങ്ങിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ മാഡ്രിഡും പാരീ സാൻ ഷർമെയ്നുമടക്കം നിരവധി പ്രമുഖ ക്ലബുകൾ നെയ്മറിനായി വല വിരിച്ചിരിക്കുകയാണെന്ന് നേരത്തേ റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇതേത്തുടർന്നാണ് ക്ലബ് അധികൃതർ നെയ്മറുമായുള്ള കരാർ പുതുക്കാൻ തീരുമാനിച്ചത്. 2013 ലാണ് ബ്രസീൽ ക്ലബായ സാന്റോസിൽനിന്നും നെയ്മർ ബാഴ്സയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.