നെയ്മർ ഒളിമ്പിക് ടീമിൽ
നെയ്മർ ഒളിമ്പിക് ടീമിൽ
Thursday, June 30, 2016 12:13 PM IST
റിയോ ഡി ഷാനേറോ: ഒളിമ്പിക്സിനുള്ള 18 അംഗ ബ്രസീലിയൻ ടീമിൽ സൂപ്പർതാരം നെയ്മറും ബയേൺ താരം ഡഗ്ലസ് കോസ്റ്റയും ഇടംപിടിച്ചു. 23 വയസിനു മുകളിൽ പ്രായമുള്ള മൂന്നു താരങ്ങളുടെ ക്വാട്ടയിലാണ് ഇരുവരും ഇടം പിടിച്ചത്. 37കാരനായ പാൽമിറസ് ഗോൾകീപ്പർ ഫെർണാണ്ടോ പ്രാസാണ് മൂന്നാമൻ. ബ്രസീൽ അണ്ടർ–23 ടീമിന്റെ പരിശീലകൻ റൊജേറിയോ മികാലെയ്ക്കാണ് ടീമിന്റെ ചുമതല. ബ്രസീൽ ടീമിന് ചരിത്രത്തിൽ ഇന്നേവരെ ഒളിമ്പിക് സ്വർണം സ്വന്തമാക്കാനായിട്ടില്ല. ലണ്ടൻ ഒളിമ്പിക്സ് ഫൈനലിൽ മെക്സിക്കോയോട് തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി. ഓഗസ്റ്റ് നാലിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ബ്രസീലിയയിലാണ് കാനറീസിന്റെ ആദ്യ മത്സരം. ഏഴിന് സാൽവദോറിൽ ഡെന്മാർക്കിനെതിരേയാണ് രണ്ടാമത്തെ മത്സരം. ഒളിമ്പിക്സിനു മുമ്പേ ബ്രസീൽ ജപ്പാനെതിരേ സൗഹൃദമത്സരത്തിനിറങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.