ജെസൺ റോയി മിന്നി; ഇംഗ്ലണ്ടിനു ജയം
ജെസൺ റോയി മിന്നി; ഇംഗ്ലണ്ടിനു ജയം
Wednesday, June 29, 2016 8:55 PM IST
ലണ്ടൻ: ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് ജയം. ലങ്ക ഉയർത്തിയ 305 എന്ന കൂറ്റൻ സ്കോർ 11 പന്തുകൾ ശേഷിക്കെ ആതിഥേയർ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2–0നു മുന്നിലെത്തി. 162 റൺസെടുത്ത ജെസൺ റോയിയുടെ തകർപ്പൻ ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ചത്. ഒരു ഏകദിനത്തിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്‌തികത സ്കോറിനു അഞ്ചു റൺസകലെവച്ചാണ് റോയി പുറത്തായത്. 167 റൺസ് നേടിയിട്ടുള്ള മുൻ ഇംഗ്ലീഷ് ബാറ്റ്സ്മാൻ റോബിൻ സ്മിത്തിന്റെ റെക്കോർഡാണ് തകർക്കാൻ പറ്റാഞ്ഞത്. <യൃ><യൃ>ഇംഗ്ലണ്ടിനായി 65 റൺസെടുത്ത ജോ റൂട്ടും റോയിക്കു പിന്തുണയുമായി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. നേരത്തേ, ടോസ് നേടിയ ഇംഗ്ലണ്ട് ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. കുശാൽ മെൻഡിസ് (64 പന്തിൽ 77), ധനുഷ്ക ഗുണതിലക (64 പന്തിൽ 62), ദിനേശ് ചാണ്ഡിമൽ (51 പന്തിൽ 63) അഞ്ചലോ മാത്യൂസ് (54 പന്തിൽ 67) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയെ 305 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത്. മഴയെ തുടർന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.