വിംബിൾഡൺ: കുസ്നെറ്റ്സോവ രണ്ടാം റൗണ്ടിൽ
വിംബിൾഡൺ: കുസ്നെറ്റ്സോവ രണ്ടാം റൗണ്ടിൽ
Tuesday, June 28, 2016 9:36 PM IST
ലണ്ടൻ: വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മുൻ ലോക ഒന്നാം നമ്പർ കരോളിന വോസ്നിയാക്കിയെ അട്ടിമറിച്ച് സ്വേറ്റ്ലാന കുസ്നെറ്റ്സോവ രണ്ടാം റൗണ്ടിൽ കടന്നു. നേരിട്ടുള്ള സെറ്റുകൾക്കാണ് റഷ്യൻതാരം വോസ്നിയാക്കിയെ വീഴ്ത്തിയത്. ആദ്യ സെറ്റ് കടുത്ത പോരാട്ടത്തിൽ സ്വന്തമാക്കിയ കുസ്നെറ്റ്സോവ രണ്ടാം സെറ്റ് അനായാസം നേടി. സ്കോർ: 7–5, 6–4. നേരത്തെ നിലവിലെ ചാമ്പ്യൻ സെറീന വല്യംസും രണ്ടാം റൗണ്ടിൽ കടന്നിരുന്നു. സ്വിസ് താരം അമ്ര സാദിക്കോവിച്ചിനെ മറികടന്നാണ് സെറീന രണ്ടാം റൗണ്ടിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.