ഇംഗ്ലണ്ട് ബോസിനും എക്സിറ്റ്
ഇംഗ്ലണ്ട് ബോസിനും എക്സിറ്റ്
Tuesday, June 28, 2016 11:23 AM IST
പാരീസ്: ഐസ്ലൻഡിനോടേറ്റ കനത്ത പരാജയത്തിന്റെ അടിസ്‌ഥാനത്തിൽ ഇംഗ്ലീഷ് മാനേജർ റോയ് ഹോജ്സൺ ടീമിന്റെ പരിശീലക സ്‌ഥാനം രാജിവച്ചു. ടീം തോറ്റതിന്റെ പതിനഞ്ചാം മിനിറ്റിൽ ഹോജ്സൺ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇത്തവണത്തെ യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിനെത്തിയ പരിശീലകരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്നത് എന്ന വിശേഷണവും ഇംഗ്ലീഷ് മാനേജർ റോയ് ഹോജ്സണുണ്ടായിരുന്നു. 35 ലക്ഷം പൗണ്ടാണ് ഹോജ്സന്റെ പ്രതിവർഷ പ്രതിഫലം.


68 കാരനായ ഹോജ്സൺ പരിശീലിപ്പിച്ച 56 മത്സരങ്ങളിൽ 11 എണ്ണം മേജർ ടൂർണമെന്റുകളായിരുന്നു. അതിൽ മൂന്നെണ്ണത്തിൽ മാത്രമാണ് വിജയം കൊയ്യാനായത്.

ഹോജ്സണു പകരം ഗാരെത് സൗത്ത്ഗേറ്റ് ഇംഗ്ലീഷ് ടീമിന്റെ പരിശീലകനാകും. അദ്ദേഹം ഇപ്പോൾ ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിന്റെ പരിശീലകനാണ്. 45കാരനായ സൗത്ത്ഗേറ്റ് 2013 മുതൽ ഇംഗ്ലീഷ് ടീമിന്റെ പരിശീലകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.