വിംബിൾഡൺ: സെറീന, മുറെ, ഫെഡറർ രണ്ടാം റൗണ്ടിൽ
വിംബിൾഡൺ: സെറീന, മുറെ, ഫെഡറർ രണ്ടാം റൗണ്ടിൽ
Tuesday, June 28, 2016 11:23 AM IST
ലണ്ടൻ: ഏഴാം വിംബിൾഡൺ കിരീടം ലക്ഷ്യമിട്ടറിങ്ങുന്ന റോജർ ഫെഡററും നിലവിലെ ചാമ്പ്യൻ സെറീന വില്യംസും രണ്ടാം റൗണ്ടിൽ കടന്നു. അർജന്റീനയുടെ ഗൈഡോ പെല്ലയെ കീഴടക്കിയാണ് അദ്ദേഹം രണ്ടാം റൗണ്ടിൽ കടന്നത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം പരാജയം സമ്മതിച്ചത്. സ്കോർ 7–6(7/5), 7–6(7/3), 6–3. ബ്രിട്ടന്റെ ആൻഡി മുറെ അനായാസ ജയത്തോടെ രണ്ടാം റൗണ്ടിലെത്തി. ബ്രിട്ടന്റെ തന്നെ ലിയാം ബ്രോഡിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സ്കോർ: 6–2, 6–3, 6–4.


സ്വിസ് താരം അമ്ര സാദിക്കോവിച്ചിനെ മറികടന്നാണ് അമേരിക്കയുടെ സെറീന രണ്ടാം റൗണ്ടിലെത്തിയത്. റാങ്കിംഗിൽ 148 –ാം സ്‌ഥാനത്തുമാത്രമുള്ള സാദിക്കോവിച്ചിനെ അനായാസമായാണ് സെറീന മറികടന്നത്. സെറീനയുടെ മത്സരപരിചയത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ സാദിക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയം സമ്മതിച്ചു. സ്കോർ: 6–2, 6–4. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ഗാർബിൻ മുഗുറുസയും രണ്ടാം റൗണ്ടിൽ കടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.