ജയത്തോടെ ജോക്കോവിച്ച് തുടങ്ങി
ജയത്തോടെ ജോക്കോവിച്ച് തുടങ്ങി
Monday, June 27, 2016 11:35 AM IST
ലണ്ടൻ: വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ. ബ്രിട്ടന്റെ ജയിംസ് വാർഡിനെ 6–0, 7–6 (7–3), 6–4ന് തോൽപ്പിച്ചാണ് ലോക ഒന്നാം നമ്പർ താരം രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്. ഡേവിഡ് ഫെറർ, ഡേവിഡ് ഗോഫിൻ, ഗിൽസ് സിമൺസ്, മരിയൻ സിലിച്ച് എന്നിവർ പുരുഷ വിഭാഗത്തിൽ രണ്ടാം റൗണ്ടിലെത്തി.

വനിതകളിൽ സാറാ എറാനി റൊമാനിയയുടെ പാട്രിഷ്യ മരിയ ടിഗിനെ 6–4, 6–4ന് തോൽപ്പിച്ചു. വീനസ് വില്യംസ് ക്രൊയേഷ്യയുടെ ഡോണാ വെകിച്ചിനെ 7–6, 6–4ന് പരാജയപ്പെടുത്തി. സെർബിയയുടെ അനാ ഇവാനോവിച്ചിനെ റഷ്യയുടെ എകാതറീന അലക്സൻഡ്രോവ 6–2, 7–5ന് കീഴടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.