ആ ഫ്രീകിക്ക് സൗന്ദര്യം മാഞ്ഞു
ആ ഫ്രീകിക്ക് സൗന്ദര്യം മാഞ്ഞു
Sunday, June 26, 2016 11:49 PM IST
<യ>വി. മനോജ്<യൃ><യൃ>അമേരിക്കൻ മതിലിനു മുകളിലൂടെ പറന്നിറങ്ങിയ ഫ്രീകിക്കിന്റെ സൗന്ദര്യം എത്ര പെട്ടെന്നാണ് പോയ് മറഞ്ഞത്. കോപ്പ സെമിയിലായിരുന്നു മെസിയുടെ നെടുനീളൻ ഫ്രീകിക്ക് അമേരിക്കയുടെ നെഞ്ചകം തകർത്തു വലയിലെത്തിയത്. ചന്തമാർന്ന ആ മഴവിൽ കിക്കിനെ ഫുട്ബോൾ ലോകം വാനോളം പുകഴ്ത്തി. മെസി അത്യുന്നതങ്ങളിലെത്തി. അങ്ങനെ മെസിയുടെ അർജന്റീന വീണ്ടും ഫൈനലിൽ. ആരാധകർ ആവേശത്തിന്റെ കൊടിമുടിയിൽ. എന്നാൽ ഒരു മഹാദുരന്തം ഫൈനലിൽ മെസിയെ കാത്തിരിക്കുന്നുണ്ടെന്നു അധികമാരും അറിഞ്ഞില്ല. ഫൈനലിൽ ചിലിയോടു വീണ്ടും ഷൂട്ടൗട്ടിൽ തോൽക്കുകയും ചെയ്തു.<യൃ><യൃ>കോപ്പ ശതാബ്ദി കപ്പ് പരാജയത്തിനുള്ള ഉത്തരം മെസി തന്നെ പറയണം. ഷൂട്ടൗട്ടിൽ അർജന്റീന വീണത് അത്രയ്ക്കും മോശമായാണ്. മെസിയുടെ കിക്കാണ് വിധി നിർണയിച്ചതെന്നു പറയാം. നായകനായി എന്നും രണ്ടാം സ്‌ഥാനക്കാർക്കുള്ള മെഡൽ വാങ്ങനാണ് മെസിയുടെ നിയോഗം. തുടർച്ചയായി മൂന്നു ചാമ്പ്യൻഷിപ്പുകളാണ് കപ്പിനും ചുണ്ടിനുമിടയിൽ മെസിക്കു നഷ്ടപ്പെട്ടിരിക്കുന്നത്. ഫുട്ബോളിന്റെ സുവർണ മുദ്ര പതിഞ്ഞ അർജന്റീനക്കാർ ഇതങ്ങനെ സഹിക്കും? കപ്പില്ലെങ്കിൽ നാട്ടിലേക്കു വരേണ്ടെന്നാണ് മുൻനായകൻ ഡിയേഗോ മറഡോണ പറഞ്ഞിരിക്കുന്നത്. 23 വർഷത്തെ കിരീട വരൾച്ചയ്ക്ക് ഇക്കുറിയെങ്കിലും അവസാനമാകുമെന്നു കരുതിയിരുന്നുവർ ഏറെ. ലോകോത്തര താരമായിട്ടും സ്വന്തം നാടിനൊപ്പം കിരീടമുയർ ത്താനുള്ള ലയണൽ മെസിയുടെ കാത്തിരിപ്പ് അങ്ങനെ ദുരന്തമായി അവസാനിച്ചു.<യൃ><യൃ><ശാഴ െൃര=/ിലംശൊമഴലെ/ഘശീിലഹബങലശൈബൃലശേൃലബ062716.ഷുഴ മഹശഴി=ൃശഴവേ>കഴിഞ്ഞ ദിവസമാണ് മെസി 29–ാം ജൻമദിനം ആഘോഷിച്ചത്. ഫോമിന്റെ ഉന്നതങ്ങളിലാണ് മെസിയിപ്പോൾ. ഈ കാലയളവിൽ ഒരു മേജർ കിരീടം അർജന്റീനയ്ക്കു നേടാൻ കഴിയാത്തതിനു ന്യായീകരണമില്ല. കഴിഞ്ഞകുറേ കാലമായി സമ്മർദത്തിനടിമപ്പെടുകയാണ് അർജന്റീന എന്നതാണ് യാഥാർഥ്യം. നിർണായക പോരാട്ടങ്ങളിൽ ടീമിനെ കരകയറ്റാൻ മെസിക്കു കഴിയുന്നില്ല. ബ്രസീൽ ലോകകപ്പിലും അതുകഴിഞ്ഞു ചിലിയിൽ നടന്ന കോപ്പയിലും ഇപ്പോൾ ശതാബ്ദി കപ്പിലും സംഭവിച്ചത് അമിത സമ്മർദമാണ്.<യൃ><യൃ>ഇവിടെയാണ് മറഡോണ എന്ന ഇതിഹാസത്തിന്റെ മികവ് വ്യക്‌തമാകുന്നത്. മെക്സിക്കോ ലോകകപ്പിൽ ടീമിനെ നയിച്ചു ലോക ചാമ്പ്യൻമാരാക്കിയത് മറഡോണയുടെ സാന്നിധ്യമായിരുന്നു. അർജന്റീനയുടെ ബലവും അതായിരുന്നു. സംഘടിതമായി പോരാടി നേട്ടം കൊയ്യുകയായിരുന്നു മറഡോണ. ഈയൊരു പ്രഭാവമാണ് മെസിയിൽ ഇല്ലാതെ പോയത്. ക്ലബ് മത്സരങ്ങളിലെ പിന്തുണ ചിലപ്പോൾ ദേശീയ ടീമിൽ ലഭിച്ചെന്നു വരില്ല. ഇത്തരം സാഹചര്യങ്ങളിൽ ടീമിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കരുത്താണ് ഒരുനായകനു വേണ്ടത്. ഫൈനൽ വരെ മികച്ച പ്രകടനം മെസിയിൽ നിന്നുണ്ടായി എന്നതു മറക്കുന്നില്ല. എന്നാലും ടീമിനെ ജയിപ്പിക്കുകയെന്നതാണ് ഒരു നായകന്റെ കർത്തവ്യം.<യൃ><യൃ>കോപ്പ ശതാബ്ദി ഫൈനൽ മത്സരം ശ്രദ്ധിക്കുക. ചിലി തികച്ചും ആക്രമണ സ്വാഭാവമാണ് കൈകൊണ്ടത്. അർജന്റീനയേക്കാൾ ചങ്കുറപ്പും സംഘബലവും ചിലിയിൽ നിന്നാണ് കണ്ടത്. വിദാൽ, സാഞ്ചെസ്, വർഗാസ് തുടങ്ങിയ കളിക്കാരുടെ ആവേശം ആ ടീമിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തുടക്കത്തിലെ അർജന്റീനയിൽ നിന്നേറ്റ തോൽവി അവരെ ബാധിച്ചില്ല. കിരീടം നിലനിർത്താനും ചിലിക്കായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.