ദ്യുതിചന്ദിന് ഒളിമ്പിക് യോഗ്യത
ദ്യുതിചന്ദിന് ഒളിമ്പിക് യോഗ്യത
Saturday, June 25, 2016 12:22 PM IST
അൽമാട്ടി: ഇന്ത്യൻ താരം ദ്യുതിചന്ദിന് റിയോ ഒളിമ്പിക്സ് 100 മീറ്റർ യോഗ്യത ലഭിച്ചു. കസാക്കിസ്‌ഥാനിലെ അൽമാട്ടിയിൽ നടന്ന മീറ്റിലാണ് ഇന്ത്യൻ താരം ഒളിമ്പിക്സ് യോഗ്യത നേടിയത്. പി.ടി. ഉഷയ്ക്കു ശേഷം ഒളിമ്പിക്സ് 100 മീറ്ററിൽ മത്സരിക്കുന്ന ആദ്യ താരമെന്ന ബഹുമതി ദ്യുതി നേടി.

11.32 സെക്കൻഡാണ് ഒളിമ്പിക്സ് യോഗ്യതാ മാർക്ക്. ദ്യുതി 11.30 സെക്കൻഡിൽ 100 മീറ്റർ ഫിനിഷ് ചെയ്തു. നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും തന്റെ കഠിനാധ്വാനവും കോച്ച് രമേശിന്റെ പിന്തുണയുമാണ് ഒളിമ്പിക്സ് യോഗ്യതയ്ക്ക് സഹായിച്ചതെന്നും ദ്യുതി പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.