ജംബോ പരിശീലനം
ജംബോ പരിശീലനം
Thursday, June 23, 2016 11:36 AM IST
ധർമശാല: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി ജംബോ പരിശീലനം. സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയെ ടീം ഇന്ത്യയുടെ പരിശീലകനായി നിയമിച്ചു. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കുറാണ് ഇന്നലെ ഇക്കാര്യം പ്രഖ്യാപിച്ചത്. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരുടെ ഉന്നതാധികാര സമിതി നടത്തിയ അഭിമുഖത്തിലൂടെയായിരുന്നു പുതിയ പരിശീലകനെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ വിൻഡീസ് പര്യടനമാണ് കുംബ്ലെയുടെ ആദ്യ ചുമതല. ഒരു വർഷത്തേക്കാണ് കരാർ.

അനിൽ കുംബ്ലെ, രവി ശാസ്ത്രി എന്നിവരായിരുന്നു മുഖ്യപരിഗണനയിൽ ഉണ്ടായിരുന്നത്. കളിയിലെ പരിചയസമ്പത്തും താരങ്ങൾക്കുള്ള ബഹുമാനവും അനിൽ കുംബ്ലെയെ മുന്നിലെത്തിച്ചു. മാത്രവുമല്ല, സമിതി അംഗങ്ങളുടെ ഐകകണ്ഠ്യേനയുള്ള പിന്തുണയും കുംബ്ലെക്കു നേട്ടമായി. 2000ൽ കപിൽദേവ് സ്‌ഥാനമൊഴിഞ്ഞതിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഇന്ത്യൻ ടീമിന്റെ മുഴുവൻസമയപരിശീലകനാകുന്നത്. ഇന്ത്യക്കാരനോ വിദേശിയോ എന്നുള്ളതല്ല, മികച്ച പരിശീലകനെ തെരഞ്ഞെടുക്കാനാണു ബിസിസിഐ ശ്രമിച്ചതെന്നു പ്രസിഡന്റ് അനുരാഗ് ഠാക്കുർ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാനുതകുന്ന രീതിയുള്ള അവതരണമായിരുന്നു കുംബ്ലെയുടേതെന്ന് അനുരാഗ് പറഞ്ഞു. കുംബ്ലെയുടെ കഴിവിലും മികവിലും ബിസിസിഐ സമ്പൂർണവിശ്വാസം പുലർത്തുന്നതായി പറഞ്ഞ ഠാക്കുർ കുംബ്ലെക്ക് എല്ലാ ആശംസയും നേർന്നു. ബൗളിംഗ്, ബാറ്റിംഗ് പരിശീലകരെ പിന്നീട് പ്രഖ്യാപിക്കും

ഇന്ത്യൻ ടീമിന്റെ പരിശീലകരാകാൻ 57 പേരുടെ അപേക്ഷകൾ ലഭിച്ചു. ഇതിൽനിന്ന് ഗാംഗുലിയും ലക്ഷ്മണുമടങ്ങിയ സമിതി 21 പേരുടെ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. അവസാന പട്ടികയിൽ ഇടം നേടിയ പത്തുപേരുടെ അഭിമുഖം നടത്തി. ഓരോരുത്തരും പരിശീലകരായാൽ എന്തൊക്കെ ചെയ്യുമെന്ന് വിശദീകരിച്ചു. ലാൽചന്ദ് രജ്പുത്ത്, പ്രവീൺ ആംറെ, മുൻ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റുവർട്ട് ലോ, ടോം മൂഡി, ആൻഡി മോൾസ് എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തു.

പരിശീലകനാകാനുള്ള അപേക്ഷ ഏറ്റവും ഒടുവിലായാണ് കുബ്ലെ സമർപ്പിച്ചത്. രവി ശാസ്ത്രി തന്നെ പരിശീലകനാകുമെന്നാണു വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്്ലിയും രവിശാസ്ത്രിയും തമ്മിലുള്ള അടുപ്പവും ശാസ്ത്രിക്കു മേൽക്കൈ നൽകിയിരുന്നു. എന്നാൽ, കുംബ്ലെ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

കുംബ്ലെയുടെ പരിചയസമ്പത്ത് അദ്ദേഹത്തിനു തുണയായി. കളിക്കാരനായും നായകനായും 18 വർഷത്തെ അന്താരാഷ്ട്ര കരിയറാണ് കുംബ്ലെയുടേത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ് അനിൽ കുംബ്ലെ. ലോകതലത്തിൽ മൂന്നാമനും.

132 ടെസ്റ്റുകളിൽനിന്ന് 619 വിക്കറ്റുകൾ സ്വന്തമാക്കിയ 45കാരനായ കുംബ്ലെയ്ക്ക് 271 ഏകദിനങ്ങളിൽനിന്ന് 337 വിക്കറ്റുകളുമുണ്ട്.

<ആ>സൗമ്യൻ, കർക്കശക്കാരൻ

<ശാഴ െൃര=/ിലംശൊമഴലെ/മിശഹസ230616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണകാലഘട്ടത്തിൽ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു അനിൽ കുംബ്ലെ. ഏതു പ്രതികൂല സാഹചര്യത്തിലും തികഞ്ഞ പോരാളിയായിരുന്നു അനിൽകുംബ്ലെ എന്ന ലെഗ് സ്പിന്നർ. 1990ൽ ഓഗസ്റ്റ് ഒമ്പതിന് ഇംഗ്ലണ്ടിനെതിരേ ഓൾഡ്ട്രാഫോഡിലായിരുന്നു 19ാം വയസിൽ കുംബ്ലെയുടെ ടെസ്റ്റ് അരങ്ങേറ്റം. സച്ചിൻ തെണ്ടുൽക്കറുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി പിറന്ന മത്സരമായിരുന്നു ഇത്. ടെസ്റ്റിൽ അരങ്ങേറും മുമ്പ് 1990 ഏപ്രിലിൽ കുംബ്ലെ ഏകദിനത്തിൽ അരങ്ങേറിയിരുന്നു.

ലെഗ് സ്പിന്നർ എന്ന നിലയിൽ അറിയപ്പെടുമ്പോഴും ലെഗ്സൈഡിൽ കുത്തിത്തിരിയുന്ന പന്തുകളായിരുന്നില്ല കുംബ്ലെയുടേത്. എന്നാൽ, തികഞ്ഞ ഒരു ലെഗ്സ്്പിന്നറുടെ ആക്്ഷൻ കുംബ്ലെയ്ക്കുണ്ടായിരുന്നു. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ മികവും. ചെറിയ ടേണിംഗോടുകൂടിയുള്ള ടോപ് സ്പിൻ എതിരാളികളെ വീഴ്ത്താനുള്ള കുംബ്ലെയുടെ പ്രധാന ആയുധമായിരുന്നു.

ഈ മികവിലൂടെ കുംബ്ലെ തന്റെ കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങൾ അനവധി. 1999ൽ പാക്കിസ്‌ഥാനെതിരേ ഡൽഹിയിൽ നടന്ന ടെസ്റ്റിൽ 74 റൺസ് വഴങ്ങി ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തി കുംബ്ലെ ചരിത്രം കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബൗളറായി കുംബ്ലെ. കളിക്കളത്തിലെ തികഞ്ഞ പോരാളി എന്നു തെളിയിക്കുന്ന സംഭവമായിരുന്നു 2002ൽ ആന്റിഗ്വയിൽ വിൻഡീസിനെതിരേ നടന്ന ടെസ്റ്റ്. ബാറ്റ് ചെയ്യുന്നതിനിടെ മെർവ് ധില്ലന്റെ പന്ത് കൊണ്ട് താടിയെല്ല് തകർന്ന കുംബ്ലെയോട് കളിക്കേണ്ടെന്ന് ടീമിലെ അംഗങ്ങൾ ഒന്നടങ്കം പറഞ്ഞിട്ടും അദ്ദേഹം ബൗൾ ചെയ്യാനെത്തി. പൊട്ടിയ താടിയെല്ലിൽ തുണിചുറ്റി കളിക്കാനിറങ്ങിയ കുംബ്ലെ തുടർച്ചയായി 14 ഓവറുകൾ എറിഞ്ഞ് എതിരാളികളെപ്പോലും വിസ്മയപ്പെടുത്തി. സൂപ്പർ താരം ബ്രയൻ ലാറയുടേതടക്കം വിക്കറ്റും കുംബ്ലെ സ്വന്തമാക്കി.


ടെസ്റ്റ് ക്രിക്കറ്റിൽ പലപ്പോഴും സെഞ്ചുറിക്ക് അരികിലെത്തിയിട്ടുണ്ടെങ്കിലും അതു നേടാനായത് കരിയറിന്റെ അവസാന കാലഘട്ടത്തിലാണ്.

2007ൽ ഓവലിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു അത്. സച്ചി ൻ, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മൺ എല്ലാവരുമുണ്ടായിരുന്നിട്ടും ആ പരമ്പരയിൽ സെഞ്ചുറി നേടിയ താരം കുംബ്ലെ മാത്രമായിരുന്നു.

2007ൽ ടെസ്റ്റ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട കുംബ്ലെ 14 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചു. 2008 ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വിരമിക്കുമ്പോൾ അദ്ദേഹം നായകനായിരുന്നു.


<ആ>മങ്കി ഗേറ്റ് വിവാദത്തിൽ സത്യത്തിനൊപ്പം

കളിയുടെ മാന്യതയ്ക്കൊപ്പം വ്യക്‌തിപരമായ മാന്യതയും നിലനിർത്തുക എന്നത് കുംബ്ലെയ്ക്കു നിർബന്ധമുള്ള കാര്യമാണ്. 2007–08 കാലഘട്ടത്തിൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഒരു മത്സരത്തിൽ സൈമണ്ട്സും ഹർഭജൻസിംഗുമായുള്ള വിവാദപരമായ വാക് പോരാട്ടം ഇരുടീമും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽവരെ ഉലച്ചിലുണ്ടാക്കി.

സൈമണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു ഹർഭജനെതിരായ ആരോപണം. എന്നാൽ ആരോപണം തള്ളിക്കളയുകയായിരുന്നു കുംബ്ലെ. സംഭവത്തേത്തുടർന്ന് ഹർഭജനെ ഒരു മത്സരത്തിൽനിന്നു വിലക്കി. കളിയുടെ സ്പിരിറ്റിനനുസരിച്ചത് ഒരു ടീം മാത്രമാണെന്ന് കുംബ്ലെയുടെ പരാമർശം അദ്ദേഹത്തിന്റെ കാർക്കശ്യം നിറഞ്ഞ പ്രതികരണമായിരുന്നു. എതിർ ടീമിന്റെയും ബഹുമാനം പിടിച്ചുപറ്റാൻ കുംബ്ലെയ്ക്കു സാധിച്ചിരുന്നു.

<ആ>പരിശീലകനെന്ന നിലയിൽ പരിചയസമ്പന്നനല്ല

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകപദവി വളരെ വൈകിയാണ് കുംബ്ലെയെ തേടിയെത്തിയതെങ്കിലും പരിശീലകന്റെ റോൾ 45–ാം വയസിൽത്തന്നെ കുംബ്ലെയെ തേടിയെത്തി. പരിശീലകനെന്ന നിലയിൽ പരിചയസമ്പത്ത് ഇല്ല എന്നത് കുംബ്ലെയുടെ അയോഗ്യതയായി വേണമെങ്കിൽ വിലയിരുത്താം. ഐപിഎലിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെയും മുംബൈ ഇന്ത്യൻസിന്റെയും മെന്ററായി കുംബ്ലെ സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്നതുമാത്രമാണ് അദ്ദേഹത്തിന്റെ പരിശീലന മികവ്.

എന്നാൽ, കുംബ്ലെയെയും ഇന്ത്യൻ ഡ്രസിംഗ് റൂം സാഹചര്യങ്ങളെയും നന്നായി അറിയാവുന്ന സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ ത്രയത്തിന് കുംബ്ലെയെ നിർദേശിക്കാൻ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.

<ആ>ഇന്ത്യൻ ടീമിന്റെ പരിശീലകനായതിൽ അഭിമാനം: കുംബ്ലെ

ബംഗളൂരു: ഓഗസ്റ്റ് ഒമ്പതിന് അനിൽ കുംബ്ലെ ടെസ്റ്റിൽ അരങ്ങേറിയിട്ട് 25 വർഷം പൂർത്തിയാവുകയാണ്. ഈ രജതജൂബിലി വർഷത്തിൽ കുംബ്ലെയെ തേടിയെത്തിയിരിക്കുന്ന അപൂർവ നേട്ടമാണിത്. തന്റെ ക്രിക്കറ്റ് കരിയറിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതി എന്നാണ് കുംബ്ലെ നേട്ടത്തെക്കുറിച്ചു പ്രതികരിച്ചത്. സച്ചിൻ തെണ്ടുൽക്കർക്കൊപ്പം കളിക്കാനായതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് കുംബ്ലെ ഓർമിച്ചു. താൻ കളിച്ച 132 ടെസ്റ്റിൽ ഒന്നോ രണ്ടോ ടെസ്റ്റിലാണ് സച്ചിൻ ഇല്ലാതിരുന്നത്, അതുകൊണ്ടുതന്നെ സച്ചിനോട് സഹോദരനെന്ന നിലയിലുള്ള ഒരുബന്ധമാണ് തനിക്കുള്ളതെന്ന് കുംബ്ലെ പറഞ്ഞു. തന്റെ കരിയറിന്റെ വളർച്ചയിൽ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനുള്ള പങ്കും വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് യഥാസമയത്താണെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്നിൽ വിശ്വാസമർപ്പിച്ച ബിസിസിഐക്കും ഉപദേശകസമിതിക്കും നന്ദി പറയുന്നതായും കുംബ്ലെ പറഞ്ഞു.

<ശാഴ െൃര=/ിലംശൊമഴലെ/സൗായഹല230616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

<ആ>അനിൽ കുംബ്ലെ

ജനനം ഒക്ടോബർ 17, 1970, ബംഗളൂരു

ടെസ്റ്റ് 132, വിക്കറ്റ്–619

മികച്ച പ്രകടനം 74 റൺസ് വഴങ്ങി 10 വിക്കറ്റ്, പാക്കിസ്‌ഥാനെതിരേ

ഏകദിനം 217, വിക്കറ്റ് 337

മികച്ച പ്രകടനം 12 റൺസ് വഴങ്ങി ആറു വിക്കറ്റ്,– 1993ൽ, വിൻഡീസിനെതിരേ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.