മനോജ് കുമാർ റിയോയിലേക്ക്
മനോജ് കുമാർ റിയോയിലേക്ക്
Thursday, June 23, 2016 11:36 AM IST
<ആ>മേരി കോമിന്റെ വൈൽഡ് കാർഡ് അപേക്ഷ തള്ളി

ന്യൂഡൽഹി: ഇന്ത്യൻ ബോക്സർ മനോജ് കുമാറിന് റിയോ ഒളിമ്പിക്സ് യോഗ്യത. യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബോക്സറാണ് മനോജ് കുമാർ. ശിവാ ഥാപ്പ(56)യാണ് ഇതിനു മുമ്പ് യോഗ്യത നേടിയ ഇന്ത്യൻ ബോക്സർ. 64 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന മനോജ് കുമാർ ബാകുവിൽ നടക്കുന്ന യോഗ്യതാ ടൂർണമെന്റിന്റെ സെമിയിൽ കടന്നതോടെയാണ് റിയോ ബർത്ത് ഉറപ്പിച്ചത്. മറ്റു ബോക്സർമാരായ വികാസ് കൃഷ്ണനും(75 കിലോ) സുമിത് സാംഗ് വാനും(81) ഒളിമ്പിക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്.

എന്നാൽ, റിയോയിലെത്താമെന്ന മേരി കോമിന്റെ അവസാന ശ്രമവും പരാജയപ്പെട്ടു. മാർച്ചിൽ നടന്ന ഏഷ്യൻ സോൺ ക്വാളിഫയറിലും മേയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലും മേരി പരാജയപ്പെട്ടതിനേത്തുടർന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അഡ്ഹോക് കമ്മിറ്റിയും വൈൽഡ് കാർഡ് എൻട്രി്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ, അന്താരാഷ്ര്‌ട ഒളിമ്പിക് കമ്മിറ്റി മേരിയുടെ അപേക്ഷ തള്ളിയതോടെ മേരിയുടെ റിയോ സ്വപ്നം പൊലിഞ്ഞു. അഞ്ചു വട്ടം ലോകചാമ്പ്യനായ മേരി ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്നു. ഇപ്പോൾ 33 വയസുള്ള മേരിക്ക് ഇനിയൊരു ഒളിമ്പിക്സ് ഏറെക്കുറേ അപ്രാപ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.