ആദ്യ പ്രീക്വാർട്ടർ നാളെ
ആദ്യ പ്രീക്വാർട്ടർ നാളെ
Thursday, June 23, 2016 11:36 AM IST
പാരീസ്: മത്സരങ്ങൾ പൂർത്തിയായതോടെ യൂറോ കപ്പിൽ പ്രീ ക്വാർട്ടർ ലൈനപ്പായി. ആറു ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്‌ഥാനക്കാരും ഈ ഗ്രൂപ്പുകളിലെ മികച്ച നാലു മൂന്നാം സ്‌ഥാനക്കാരുമാണ് അവസാന 16ൽ എത്തിയത്. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, വെയ്ൽസ്, ഇംഗ്ലണ്ട്, ജർമനി, പോളണ്ട്്, ക്രോയേഷ്യ, സ്പെയിൻ, ഇറ്റലി, ബെൽജിയം, ഹംഗറി, ഐസ്ലൻഡ് എന്നിവർ ഗ്രൂപ്പിലെ ഒന്നും രണ്ടും സ്‌ഥാനക്കാരായി നോക്കൗട്ടിൽ പ്രവേശിച്ചു. ഈ ടീമുകളെ കൂടാതെ ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്‌ഥാനക്കാരായ പോർച്ചുഗൽ, സ്ലോവാക്യ, അയർലൻഡ്, വടക്കൻ അയർലൻഡ് എന്നീ ടീമുകളും പ്രീ ക്വാർട്ടറിൽ ഇടം നേടി.


പ്രീക്വാർട്ടർ

സ്വിറ്റ്സർലൻഡ്– പോളണ്ട്,

വെയ്ൽസ്– നോർതേൺ അയർലൻഡ്,

ക്രൊയേഷ്യ–പോർച്ചുഗൽ

(ജൂൺ 25),

ഫ്രാൻസ്– ഐസ്്ലൻഡ്,

ജർമനി– സ്ലൊവാക്യ,

ഹംഗറി– ബെൽജിയം (ജൂൺ 26)

ഇറ്റലി– സ്പെയിൻ,

ഇംഗ്ലണ്ട്– ഐസ്ലൻഡ്(ജൂൺ 27)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.