ഇറ്റലിയെ ഞെട്ടിച്ച് അയർലൻഡ്
ഇറ്റലിയെ ഞെട്ടിച്ച് അയർലൻഡ്
Thursday, June 23, 2016 11:36 AM IST
പാരീസ്: യൂറോ കപ്പിൽ അതിശക്‌തരായ ഇറ്റലിയെ അട്ടിമറിച്ച് അയർലൻഡ് പ്രീ ക്വാർട്ടറിൽ. റോബി ബ്രാഡി അവസാന നിമിഷങ്ങളിൽ നേടിയ ഗോളാണ് കളിയുടെ വിധി നിർണയിച്ചത്. ജയം മാത്രമായിരുന്നു അടുത്ത ഘട്ടത്തിലേക്കു മുന്നേറാൻ നോർത്തേൺ അയർലൻഡിനു മുന്നിലുള്ള വഴി.

അസൂറിപ്പടയുടെ കടുത്ത പ്രതിരോധം പിളർക്കാൻ 85 മിനിറ്റ് വരെ സാധിക്കാതിരുന്ന മാർട്ടിൻ ഒനീലിന്റെ ടീമിന് ഒടുവിൽ വഴികാട്ടിയായത് വെസ് ഹൂലഹന്റെ ക്രോസ് ആയിരുന്നു. ഇതിൽ കൃത്യമായി തല വച്ച ബ്രാഡി ടീമിന്റെ ജയം ഉറപ്പിക്കുകയും ചെയ്തു. സ്വീഡനെതിരേ കളിച്ച ടീമിൽ എട്ടു മാറ്റങ്ങളുമായാണ് ഇറ്റലി ഇറങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.