മേരികോം ഒളിമ്പിക്സിനുണ്ടാകില്ല
മേരികോം ഒളിമ്പിക്സിനുണ്ടാകില്ല
Wednesday, June 22, 2016 9:32 PM IST
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ബോക്സിംഗ് താരം മേരികോം ബ്രസീൽ ഒളിമ്പിക്സിനുണ്ടാകില്ലെന്ന് ഉറപ്പായി. യോഗ്യതാ റൗണ്ടിൽ പരാജയപ്പെട്ട മേരികോമിന് വൈൽഡ്കാർഡ് എൻട്രി ലഭിക്കാത്തതോടെയാണിത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും എട്ട് താരങ്ങളെ പങ്കെടുപ്പിച്ച രാജ്യങ്ങൾക്ക് വൈൽഡ് കാർഡ് എൻട്രി നല്കേണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചതോടെയാണ് മേരികോമിന്റെ പ്രതീക്ഷ അസ്തമിച്ചത്. <യൃ><യൃ>കഴിഞ്ഞ മാസം നടന്ന ലോക ചാമ്പ്യൻഷിപ്പിന്റെ രണ് ടാം റൗണ്ടിൽ പരാജയപ്പെട്ട് പുറത്തായതോടെയാണ് മേരികോമിന് ഒളിമ്പിക് യോഗ്യത ലഭിക്കാതിരുന്നത്. അഞ്ച് തവണ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മേരികോം 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.