മെസി അർജന്റീനയായി
മെസി അർജന്റീനയായി
Wednesday, June 22, 2016 11:57 AM IST
ഹൂസ്റ്റൺ: ആരാധകരുടെ പരാതി തീർത്ത് ലയണൽ മെസി അർജന്റീനയുടെ നീല, വെള്ള വരയുള്ള ജഴ്സിയിൽ നിറഞ്ഞു കളിച്ചു. ഫലമോ അർജന്റീന ഏറ്റവും മികച്ച ജയവുമായി കോപ്പ അമേരിക്ക ഫുട്ബോൾ ശതാബ്ദി ടൂർണമെന്റിന്റെ ഫൈനൽ പ്രവേശനം രാജകീയമാക്കി. സെമിയിൽ ആതിഥേയരായ യുഎസ്എയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് അർജന്റീന കോപ്പ അമേരിക്കയുടെ ശതാബ്ദി കിരീടത്തിന് അരികിലെത്തി. അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോളടിച്ചതിന്റെ റിക്കാർഡും ഈ മത്സരത്തിൽ മെസി സ്വന്തമാക്കി. മനോഹരമായ ഫ്രീകിക്ക് ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത മെസി രാജ്യത്തിനുവേണ്ടിയും തനിക്കു മികവ് പുറത്തെടുക്കാനാകുമെന്ന് തെളിയിച്ചു. അങ്ങനെ മെസി ആരാധകരുടെ പരാതിയും രാജ്യത്തിനുവേണ്ടി കളിക്കാനാറിയില്ല എന്നു പറയുന്ന വിമർശകരുടെ വായുമടപ്പിച്ചു.

അർജന്റീനയുടെ ഈ പത്താം നമ്പർ ജഴ്സിക്കാരനെ തളയ്ക്കുന്നതിൽ അമേരിക്കൻ പ്രതിരോധം പാളിയപ്പോൾ അർജന്റീനയുടെ മുന്നേറ്റത്തിൽ പന്തുകൾ ഒഴുകിയെത്തി. എസക്കിയേൽ ലവേസി (3) യുടെ ആദ്യ ഗോളിനു വഴിയൊരുക്കിയ മെസി 32–ാം മിനിറ്റിൽ ഫ്രീകിക്ക് ഗോളിലൂടെ അർജന്റീനയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനായി. 55 ഗോളുമായി മെസി പുതിയ റിക്കാർഡ് തീർത്തു. ഗോൺസാലോ ഹിഗ്വെയ്ൻ (50, 86) ഇരട്ടഗോൾ നേടുകയും ചെയ്തു.

അഞ്ച് തവണ ലോക ഫുട്ബോൾ പദവി തേടിയെത്തിയെ മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കു വേണ്ടി പുറത്തെടുക്കുന്ന മികവ് രാജ്യത്തിനുവേണ്ടി ഉപയോഗിക്കുന്നില്ല എന്ന പരാതി തീർക്കുന്നതായിരുന്നു ഇതുവരെയുള്ള പ്രകടനങ്ങൾ. അർജന്റീനയ്ക്കായി ഒരു കിരീടം എന്ന സ്വപ്നമാണ് മെസിക്ക് ഇനിയുള്ളത്. അതിനാകട്ടെ ഒരു മത്സരത്തിന്റെ ദൂരവും. സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നതിന്റെ ആവേശത്തിൽ അർജന്റീനയെ തോൽപ്പിക്കാമെന്ന അമേരിക്കയുടെ മോഹം തുടക്കത്തിലെ തകർന്നു. 70,858 പേരാണ് മത്സരം കാണാനായി സ്റ്റേഡിയത്തിൽ എത്തിയത്. എതിരാളികൾക്ക് ഒരവസരം പോലും നൽകാതെയാണ് മെസിയും കൂട്ടരും തുടക്കം മുതലേ ലോക ഒന്നാം നമ്പർ ടീമിന്റെ പേരിനു ചേർന്ന പ്രകടനം പുറത്തെടുത്തത്. പന്തടക്കത്തിലും വല ലക്ഷ്യമാക്കിയുള്ള ഷോട്ടുകളുടെ എണ്ണത്തിലും അർജന്റൈൻ ആധിപത്യമായിരുന്നു. 620 പാസുകളാണ് അർജന്റീന പൂർത്തിയാക്കിയത്.

ഒരു കോർണർ കിട്ടിയെന്നല്ലാതെ മത്സരത്തിൽ ഒരിക്കൽപ്പോലും അമേരിക്കയ്ക്ക് അർജന്റീനയുടെ പ്രതിരോധം കടന്ന് ഒരു ഷോട്ടുപോലും പായിക്കാനായില്ല. യെർഗൻ ക്ലിൻസ്മാൻ മധ്യനിരയിൽ സസ്പെൻഷനിലായ ജെർമിയൻ ജോൺസ്, അലെയാൻഡ്രോ ബെഡോയോ എന്നിവർക്കു പകരം കെയ്ൽ ബെക്കർമാൻ, ഗ്രഹാം സുസി എന്നിവരെയും മുന്നേറ്റത്തിൽ ബോബി വുഡിനു പകരം ക്രിസ് വണ്ട്ലോവ്സിയെയും ഇറക്കി. ഇതിലൂടെ മുന്നേറ്റത്തിന് കരുത്ത് പകരുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഇതുകൊണ്ട് അമേരിക്കൻ മുന്നേറ്റത്തിന് ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യൻ പുലിസിച്ചിനെയും സ്റ്റീവ് ബേൺബൗമിനയും ക്ലിന്റ് ഡെംപ്സേയ്ക്കു പകരം ഡാർലിംഗ്ടൺ നഗ്ബേയെയും എത്തിച്ചെങ്കിലും മത്സരഫലത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനായില്ല.

മൂന്നാം മിനിറ്റിൽ മെസിയുടെ പാസിൽ ലവേസി ഹെഡറിലൂടെ വലകുലുക്കി. എവർ ബെനേഗയുടെ കോർണർ കിക്കാണ് ഗോളിലേക്കുള്ള വഴി തുറന്നത്. 32ാം മിനിറ്റിൽ മെസി സുന്ദരമായ ഫ്രീകിക്ക് വലയിലെത്തിച്ച് അർജന്റീനയുടെ ലീഡ് ഉയർത്തി. അർജന്റൈൻ നായകന്റെ ഇടം കാൽ അടി വലയുടെ വലതുമൂലയുടെ മുകളിൽ തറച്ചുകയറി. ടൂർണമെന്റിൽ മെസിയുടെ അഞ്ചാം ഗോളായിരുന്നു. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റായപ്പോൾ ഹിഗ്വെയ്ൻ അമേരിക്കയുടെ തിരിച്ചുവരവ് മോഹങ്ങൾ തകർത്തു. ലവേസി നൽകിയ പാസിൽ ആദ്യം വലയിലേക്കു പന്തു തൊടുത്ത ഹിഗ്വെയിന്റെ ഷോട്ട് ഗോൾകീപ്പർ ബ്രാഡ് ഗുസാന് കൈയിൽ ഒതുക്കാനായില്ല. പന്ത് കൈയിൽനിന്നും തെറിച്ച് നാപ്പോളി താരത്തിന്റെ കാലുകളിൽ പന്ത് വീണ്ടുമെത്തി. ഗോൾകീപ്പർക്ക് ഒരവസരം പോലും നല്കാതെ ഹിഗ്വെയിൻ വല കുലുക്കി. 86ാം മിനിറ്റിൽ മെസിയുടെ പാസിൽ ഹിഗ്വെയിൻ ഒരിക്കൽക്കൂടി യുഎസ്എയുടെ വല ചലിപ്പിച്ചു.


<ആ>ലവേസിക്കു പരിക്ക്

<ശാഴ െൃര=/ിലംശൊമഴലെ/ഋ്വലൂൗശലഹഘമ്ല്വ്വ220616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ഹൂസ്റ്റൺ: കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിനിടെ അർജന്റൈൻ താരം എസക്കിയേൽ ലവേസിക്കു പരിക്കേറ്റു. പന്ത് ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ പരസ്യ ബോർഡിനപ്പുറത്തേക്ക് മറിഞ്ഞാണു ലവേസിക്കു പരിക്കേറ്റത്. കൈമുട്ടിനു സാരമായി പരിക്കേറ്റ ലവേസിക്കു ശസ്ത്രക്രിയ വേണ്ടിവരും. ഇതോടെ ഫൈനലിൽ ലവേസി കളിക്കില്ലെന്ന് ഉറപ്പായി.

കളിയുടെ മൂന്നാം മിനിറ്റിൽ ലവെസി നേടിയ ഗോളിലൂടെയാണ് അർജന്റീന ഗോൾവേട്ട തുടങ്ങിയത്. സൂപ്പർ താരം മെസി യുഎസ്എ പ്രതിരോധനിരയുടെ തലയ്ക്കു മുകളിലൂടെ നൽകിയ പാസ് പറന്നുയർന്ന് ഹെഡറിലൂടെയാണു ലവേസി വലയിലാക്കിയത്.



<ആ>ബാറ്റി ഗോൾ കടന്ന് മെസി

<ശാഴ െൃര=/ിലംശൊമഴലെ/ാലശൈ220616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

അർജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ എന്ന പേര് ഇനി മുതൽ ലയണൽ മെസിക്ക്. യുഎസ്എയ്ക്കെതിരെയുള്ള സെമി ഫൈനലിൽ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ മെസി ഗോളടിയുടെ റിക്കാർഡ് തന്റെ പേരിലാക്കി എഴുതിയത്. അർജന്റീനയ്ക്കു വേണ്ടി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട 78 കളിയിൽനിന്നാണ് 54 ഗോൾ നേടിയത്. ഈ റിക്കാർഡ് മറികടക്കാൻ മെസിക്കു 112 മത്സരങ്ങൾ വേണ്ടിവന്നു.

വെനസ്വേലയ്ക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയ മെസി ബാറ്റിസ്റ്റ്യൂട്ടയുടെ റിക്കാർഡിനൊപ്പമെത്തിയിരുന്നു. 1991 മുതൽ 2002 വരെയുള്ള ബാറ്റിസ്റ്റ്യൂട്ടയുടെ അന്താരാഷ്്ട്ര കരിയറിൽ 1991ലെയും 1993ലും കോപ്പ അമേരിക്ക കിരീടങ്ങളുണ്ട്. 1994, 1998 ലോകകപ്പുകളിൽ ഹാട്രിക് ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.

സെർജിയോ അഗ്വേറോ (33 ഗോൾ), ഗോൺസാലോ ഹിഗ്വെയ്ൻ (26 ഗോൾ) എന്നിവരാണ് മെസിക്കു പിന്നിലുള്ളത്. മെസിയുടെ 55 ഗോളുകളിൽ 27 എണ്ണം സൗഹൃദ മത്സരങ്ങളിലും 15 എണ്ണം ലോകകപ്പ് യോഗ്യത മത്സരങ്ങളിലും എട്ട് എണ്ണം കോപ്പ അമേരിക്കയിലും അഞ്ചെണ്ണം ലോകകപ്പിലുമായിരുന്നു. പകരക്കാരനായി ഇറങ്ങി ഒമ്പത് ഗോൾ അർജന്റീനയുടെ പത്താം നമ്പർ ജഴ്സിക്കാരൻ വലയിലാക്കിയിട്ടുണ്ട്. 46 തവണ ആദ്യം മുതൽ ഇറങ്ങിയപ്പോഴും. മെസിയുടെ ഗോളുകളിൽ നാലു ഹാട്രിക്, ആറ് രണ്ട് ഗോൾ, 31 ഒറ്റഗോൾ എന്നിങ്ങനെയാണുള്ളത്. 44 ഗോളുകൾ ഫീൽഡ് ഗോളായും 11 എണ്ണം പെനാൽറ്റിയിൽനിന്നുമായിരുന്നു. ബ്രസീലും പരാഗ്വെയുമാണ് മെസിക്ക് ഇഷ്‌ടപ്പെട്ട എതിരാളികൾ ഇവർക്കെതിരെ കളിച്ച നാലു തവണയും ഗോൾ നേടിയിട്ടുണ്ട്. ഏഴ് വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ മൂന്നു പ്രാവശ്യവും വലകുലുക്കി.

2005ൽ പതിനെട്ടാം വയസിൽ അന്താരാഷ്ട്ര കുപ്പായത്തിൽ അരങ്ങേറിയ മെസിക്ക് അരങ്ങേറ്റത്തിലേ ഗോൾ നേടനായില്ല. ആറാമത്തെ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെയാണ് ആദ്യഗോൾ നേടുന്നത്. 2006 ലോകകപ്പിൽ സെർബിയ ആൻഡ് മോണ്ടെനെഗ്രോയ്ക്കെതിരെയാണ്് ഒരു ടൂർണമെന്റിലെ ആദ്യ ഗോൾ നേടുന്നത്. 68 മത്സരത്തിനുശേഷം ഫെബ്രുവരി 2012ൽ സ്വിറ്റ്സർലൻഡിനെ 3–1ന് അർജന്റീന തോൽപ്പിച്ച സൗഹൃദമത്സരത്തിൽ മൂന്നു ഗോളും മെസിയുടെ വകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.