ഓസീസ് ഫൈനലിൽ
ഓസീസ് ഫൈനലിൽ
Wednesday, June 22, 2016 11:57 AM IST
ബാർബഡോസ്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് തകർത്ത് ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയ ഫൈനലിൽ കടന്നു. 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 48.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (78), മിച്ചൽ മാർഷ് (പുറത്താകാതെ 79) എന്നിവരുടെ മികവിലാണ് ഓസീസ് ഫൈനൽ ബെർത്ത് നേടിയത്. 26 പന്തിൽ 46 റൺസ് നേടിയ ഗ്ലെൻ മാക്സ്വെലും മാർഷിനൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ മർലോൺ സാമുവൽസിന്റെ 10–ാം ഏകദിന സെഞ്ചുറി മികവിലാണ് വിൻഡീസ് മികച്ച സ്കോർ നേടിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് രാംദിൻ (91) സാമുവൽസിനു മികച്ച പിന്തുണ നൽകി. മൂന്നിന് 31 എന്ന നിലയിൽ തകർച്ചയെ നേരിടുമ്പോഴാണ് ഇരുവരും ഒത്തുകൂടുന്നത്. 191 റൺസ് കൂട്ടിച്ചേർത്തു.


ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്നും ജയിംസ് ഫോക്നർ, സ്കോട്ട് ബൊലാൻഡ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. സെഞ്ചുറി നേടിയ സാമുവൽസാണ് മാൻ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.