ഏഴു മലയാളികൾ ദേശീയ ബാസ്കറ്റ്ബോൾ ക്യാമ്പിൽ
ഏഴു മലയാളികൾ ദേശീയ ബാസ്കറ്റ്ബോൾ ക്യാമ്പിൽ
Tuesday, June 21, 2016 12:23 PM IST
കോട്ടയം: അണ്ടർ 18 ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ പരിശീലന ക്യാമ്പിൽ ഏഴ് മലയാളികളും. ജൂലൈ 22 മുതൽ ഇറാനിലെ ടെഹ്റാനിലാണ് ടൂർണമെന്റ് നടക്കുന്നത്. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് പരിശീലന ക്യാമ്പ്. മുഹമ്മദ് ഷിറാസ് (സെന്റ് എഫ്രേംസ് എച്ചഎസ്എസ്, മാന്നാനം), ജിനീബ് ബെന്നി (ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ്, കൊരട്ടി), പ്രേം പ്രകാശ് (മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം), ബേസിൽ ഫിലിപ്പ് (കസ്റ്റംസ്), എഡ്രിക് പെരേര (സെൻ്ട്രൽ എക്സൈസ് കൊച്ച), ജിഷ്ണു ജി നായർ (മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് കോളജ്, തിരുവനന്തപുരം) എന്നിവരാണ് ദേശീയ ക്യാമ്പിലേക്കു തെരഞ്ഞെടുരക്കപ്പെട്ടത്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ നിന്നുള്ള പി. ജെ. സെബാസ്റ്റ്യനാണ് കോച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.