ബെൽജിയം പ്രതീക്ഷ നിലനിർത്തി
ബെൽജിയം പ്രതീക്ഷ നിലനിർത്തി
Saturday, June 18, 2016 11:59 AM IST
ബോർഡോക്സ്: റൊമേലു ലൂക്കാക്കു ഗോളടിക്കാനുള്ള തന്റെ കഴിവ് തിരിച്ചുപിടിച്ചപ്പോൾ ബെൽജിയത്തിന് യൂറോ കപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഇയിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെ തകർപ്പൻ ജയം. അയർലൻഡിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനു തോൽപ്പിച്ച ബെൽജിയം നോക്കൗട്ട് പ്രതീക്ഷ നിൽനിർത്തി. ലൂക്കാക്കു രണ്ടു ഗോളുകളാണ് നേടിയത്. 48, 70 മിനിറ്റുകളിലായിരുന്നു ലൂക്കാക്കു അയർലൻഡിന്റെ വല കുലുക്കിയത്. അക്സൽ വിറ്റ്സലും (61) ബെൽജിയത്തിനുവേണ്ടി ഗോൾ നേടി. ലുക്കാക്കുവിനു പുറമെ ടീമിലെ സൂപ്പർ താരങ്ങളായ കെവിൻ ഡി ബ്രൂയിൻ, എഡൻ ഹസാർഡ് എന്നിവർ തിളങ്ങിയതാണ് ബെൽജിയത്തിനു ജയം ഒരുക്കിയത്.

പോയിന്റ് നിലയിൽ രണ്ടാം സ്‌ഥാനത്തെത്തിയ ബെൽജിയം ഗ്രൂപ്പിൽ 22ന് നടക്കുന്ന അവസാന മത്സരത്തിൽ സ്വീഡനെ നേരിടും. സ്വീഡനെതിരെ സമനില നേടിയാലും ബെൽജിയത്തിനു പ്രീക്വാർട്ടർ ഉറപ്പാക്കാനാകും.

യൂറോയിലെ ആദ്യ മത്സരത്തിൽ ഇറ്റലിക്കു മുന്നിൽ പതറിയ ബെൽജിയമായിരുന്നില്ല അയർലൻഡിനെതിരെ ഇറങ്ങിയത്. ബെൽജിയം പരിശീലകൻ മാർക് വിൽമോട്സ് മൂന്നു മാറ്റങ്ങളാണ് വരുത്തിയത്. മൂസ ഡെംബെല, യാനിക് കരാസ്കോ, തോമസ് മിയൂനിയർ എന്നിവർ ആദ്യ പതിനൊന്നിലെത്തി. ഈ മാറ്റങ്ങൾ ഫലം കാണുകയും ചെയ്തു.

ബെൽജിയത്തിന്റെ സുവർണ തലമുറയ്ക്ക് ആദ്യ പകുതിയിൽ അവസരങ്ങൾ ലഭിച്ചു. എന്നാൽ അവയൊന്നും ഗോളാക്കാനായില്ല. രണ്ടാം പകുതിയിൽ ആദ്യ പകുതിയിലെ കുറവെല്ലാം നികത്തിക്കൊണ്ട് ബെൽജിയം കളി തുടങ്ങി. രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റിൽ ലുക്കാക്കു ബെൽജിയത്തെ മുന്നിലെത്തിച്ചു. ഡി ബ്രുയിന്റെ പാസ് ബോക്സിനു പുറത്തായി നിന്ന ലുക്കാക്കുവിനെ തേടിയെത്തി. എവർട്ടൺ സ്ട്രൈക്കറുടെ ശാന്തമായ ഇടംകാൽ അടി വലയുടെ ഇടതുമൂലയിൽ തറച്ചിറങ്ങി. അടുത്തത് വിറ്റ്സലിന്റെ ഊഴമായിരുന്നു. സെനിത് സെന്റ് പീറ്റേഴ്സ്ബർഗ് താരമായ് വിറ്റ്സലിന്റെ ഹെഡർ ബെൽജിയത്തിന്റെ ലീഡ് ഉയർത്തി. മിയുനിയറുടെ ക്രോസിൽനിന്നുമായിരുന്നു ഗോൾ. രണ്ടാം ഗോൾ വീണ് ഒമ്പത് മിനിറ്റിനുള്ളിൽ ചുവന്ന ചെകുത്താൻമാർ എന്ന അപരനാമമുള്ള ബെൽജിയം മൂന്നാമതും ഐറിഷ് വലയിൽ തകർത്തു. ഇത്തവണ ലുക്കാക്കു വകയായിരുന്നു. ഹസാർഡാണ് ലുക്കാക്കുവിന്റെ രണ്ടാം ഗോളിനുള്ള വഴിയൊരുക്കിയത്. ഹസാർഡിന്റെ ക്രോസ് ബോക്സിനുള്ളിൽനിന്ന ലുക്കാക്കു അനായാസമായി വലയിൽ കയറ്റി.


അയർലൻഡിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു മത്സരത്തിൽ കാഴ്ചവച്ചത്. ബെൽജിയം ഗോൾകീപ്പർ ടെയ്ബൂട്ട് കൂർടോയിസിനു നേരെ ഒരു ഷോട്ട് പോലും പായിക്കാനായില്ല.

<ആ>ഹംഗറി രക്ഷപ്പെട്ടു

<ശാഴ െൃര=/ിലംശൊമഴലെ/വൗിഴമൃ്യ180616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

പാരീസ്: യൂറോ കപ്പ് ഫുട്ബോളിൽ ഐസ്ലൻഡ്– ഹംഗറി ഗ്രൂപ്പ് എഫ് മത്സരം സമനിലയിൽ. ഇരു ടീമും ഓരോ ഗോൾ വീതമടിച്ചു പിരിഞ്ഞു. 39ാം മിനിറ്റിൽ ഗിൽഫി സിഗർഡ്സണിന്റെ പെനാൽറ്റിയിൽ ഐസ്ലൻഡ് മുന്നിലെത്തി. എന്നാൽ ആദ്യ ജയം മോഹിച്ച ഐസ്ലൻഡിനെ ബിറകിർ മാർ സീവാർസണിന്റെ 87–ാം മിനിറ്റിലെ സെൽഫ് ഗോൾ ആ മോഹം കെടുത്തി.

<ശാഴ െൃര=/ിലംശൊമഴലെ/രവമൃേ180616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.