ബോട്ടെംഗിന് എഎഫ്ഡി നേതാവിന്റെ വംശീയ അധിക്ഷേപം
Monday, May 30, 2016 12:14 PM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: ജർമൻ ദേശീയ ഫുട്ബോൾ താരം ജെറോം ബോട്ടെംഗിനെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയുടെ നേതാവ് വംശീയമായി അവഹേളിച്ചു. ബോട്ടെംഗിനെപ്പോലുള്ളവരെ അയൽക്കാരാക്കാൻ ജർമനിക്കാർ ഇഷ്‌ടപ്പെടുന്നില്ല എന്നായിരുന്നു എഎഫ്ഡി ഉപ നേതാവ് അലക്സാൻഡർ ഗോലാൻഡിന്റെ പ്രസ്താവന. ഘാന വംശജനായ ബോട്ടെംഗ് ബർലിനിൽ ജനിച്ചുവളർന്നയാളാണ്. ബോട്ടെംഗ് നല്ല ഫുട്ബോളറാണെന്ന് ജർമനിക്കാർ സമ്മതിക്കും, പക്ഷേ, അദ്ദേഹത്തെ അയൽക്കാരനായി സ്വീകരിക്കില്ല– ഗോലാൻഡ് പറഞ്ഞു. ഇതിനെതിരേ ഉടനടി കടുത്ത വിമർശനങ്ങളും ഉയർന്നു. ജർമൻ ഫുട്ബോൾ ലീഗ് പ്രസിസന്റ് റെയ്നാർഡ് ഗ്രിൻഡൽ, ജർമൻ ദേശീയ ടീം മാനേജർ ഒലിവർ ബീറോഫ്, ജർമൻ ജസ്റ്റിസ് മിനിസ്റ്റർ ഹെയ്കോ മാസ് തുടങ്ങിയവർ രൂക്ഷമായ വിമർശനങ്ങൾ തന്നെ ഉന്നയിച്ചു. ഇത്തരം കാര്യങ്ങൾ പറയുന്നവരെയാണ് ജർമനിക്കാർ അയൽക്കാരാക്കാൻ ഇഷ്‌ടപ്പെടാത്തതെന്നാണ് വിദേശ വംശജൻ കൂടിയായ മാസ് അഭിപ്രായപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.