സച്ചിന്റെ റിക്കാർഡ് മറികടന്നു കുക്ക്
സച്ചിന്റെ റിക്കാർഡ് മറികടന്നു കുക്ക്
Monday, May 30, 2016 12:14 PM IST
ചെസ്റ്റർലെ സ്ട്രീറ്റ്: ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ റിക്കാർഡ് തകർത്ത് ഇംഗ്ലീഷ് താരം അലിസ്റ്റർ കുക്ക്. കുറഞ്ഞ പ്രായത്തിലും വേഗത്തിലും ടെസ്റ്റിൽ 10,000 റൺസ് നേടുന്ന താരം എന്ന റിക്കാർഡാണ് അലിസ്റ്റർ കുക്ക് ഇന്നലെ സ്വന്തം പേരിൽക്കുറിച്ചത്. 31 വയസും 157 ദിവസവും പ്രായമുള്ളപ്പോഴാണു കുക്ക് 10,000 റൺസ് തികച്ചത്. സച്ചിനാകട്ടെ 31 വയസും 315 ദിവസവും പ്രായമുള്ളപ്പോഴാണു 10,000 എന്ന കടമ്പ കടന്നത്. ശ്രീലങ്കയ്ക്കെതിരേ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണു കുക്കിനെത്തേടി റിക്കാർഡ് എത്തിയത്.

പത്തു വർഷവും മൂന്നു മാസവും കൊണ്ടാണ് കുക്ക് ടെസ്റ്റിൽ 10,000 റൺസ് തികച്ചതെങ്കിൽ സച്ചിനു 15 വർഷവും നാലു മാസവും വേണ്ടിവന്നു. 10,000 ക്ലബിലെ 12–ാമത്തെ അംഗമാണു കുക്ക്. 128 ടെസ്റ്റുകളിൽനിന്നാണു കുക്ക് ഈ നേട്ടം കൈവരിച്ചത്. അതേസമയം, സച്ചിൻ 122 ടെസ്റ്റുകളിൽ 10,000 കടന്നു. ടെസ്റ്റിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ 7,000, 8,000, 9,000 റൺസ് എന്ന നേട്ടവും കൈവരിച്ച കളിക്കാരനാണു കുക്ക്. സച്ചിനെ മറികടന്നാണു കുക്ക് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്.


1984ലെ ക്രിസ്മസ് ദിനത്തിലായിരുന്നു കുക്കിന്റെ ജനനം. 2006 മാർച്ച് ഒന്നിന് ഇന്ത്യക്കെതിരേ കുക്ക് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. നാഗ്പുരിൽ നടന്ന ടെസ്റ്റിൽ കുക്ക് ആദ്യ ഇന്നിംഗ്സിൽ 60 റൺസും രണ്ടാം ഇന്നിംഗ്സിൽ 104 റൺസും നേടി അരങ്ങേറ്റം കെങ്കേമമാ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.