സൺ റൈസേഴ്സിന് ഐപിഎൽ കിരീടം
സൺ റൈസേഴ്സിന് ഐപിഎൽ കിരീടം
Sunday, May 29, 2016 11:15 AM IST
ബംഗളൂരു: ഹൈദരാബാദ് സൺ റൈസേഴ്സിന്റെ കാത്തിരിപ്പിനു വിരാമം. കൂറ്റൻ സ്കോറുകൾ പിറന്ന മത്സരത്തിൽ കരുത്തരായ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിനെ എട്ടു റൺസിനു പരാജയപ്പെടുത്തി സൺ റൈസേഴ്സിന് കന്നി ഐപിഎൽ കിരീടം. മുന്നിൽനിന്നു പടനയിച്ച ഡേവിഡ് വാർണറുടെ മികവിലായിരുന്നു സൺറൈസേഴ്സിന്റെ തകർപ്പൻ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 208 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂരിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 200 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

38 പന്തിൽ എട്ടു ബൗണ്ടറിയും മൂന്നു സിക്സുമടക്കം വാർണർ 69 റൺസ് നേടി. 38 റൺസെടുത്ത യുവ്രാജ് സിംഗും 39 റൺസെടുത്ത കട്ടിംഗും മികച്ച പ്രകടനം പുറത്തെടുത്തു.

സൺറൈസേഴ്സ് ഹൈദരാബാദിനു മിന്നും തുടക്കമാണ് ലഭിച്ചത്. സിംഗിളുകളിലൂടെ ശിഖർ ധവാൻ സ്ട്രൈക്ക് കൈമാറിയപ്പോൾ കൂറ്റനടികളിലായിരുന്നു വാർണറിന്റെ ശ്രദ്ധ. ക്രിസ് ഗെയ്ലിനെ ശ്രീനാഥ് അരവിന്ദിനൊപ്പം ന്യൂബോൾ പങ്കാളിയാക്കിയ കോഹ് ലിയുടെ തന്ത്രം വേണ്ടത്ര ക്ലിക്കായില്ല. ബാംഗ്ലൂർ ബൗളർമാർ കൈയയച്ച് സഹായിച്ചതോടെ ഹൈദരാബാദിന്റെ പവർപ്ലേ ഓവറുകൾ ബഹുകേമമായി. ആറാം ഓവറിൽ സ്കോർ 50 പിന്നിട്ടു. സീസണിലെ ബാംഗ്ലൂരിന്റെ മികച്ച ബൗളറായ യുഷ്വേന്ദ്ര ചാഹലിനെ പന്തേല്പിച്ച വിരാടിന്റെ നീക്കം ഫലിച്ചു.

ഏഴാം ഓവറിലെ നാലാംപന്തിൽ ക്രിസ് ജോർദാൻ പിടിച്ച് ധവാൻ (28) പുറത്ത്. പങ്കാളിയെ നഷ്‌ടപ്പെട്ടെങ്കിലും വാർണറിന്റെ വീര്യം കുറഞ്ഞില്ല. മോയിസ് ഹെന്റിക്വസിനെ മറുവശത്ത് കാഴ്ച്ചക്കാരനാക്കി ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു വാർണർ. 24–ാം പന്തിൽ വാർണർ അർധസെഞ്ചുറിയും തികച്ചു. തൊട്ടുപിന്നാലെ ഹെൻറിക്സ് (4) വീണു. ക്രിസ് ജോർദനായിരുന്നു വിക്കറ്റ്. ആരവങ്ങൾക്കിടയിൽ ക്രീസിലെത്തിയ യുവരാജ് സിംഗ് തകർപ്പൻ ഫോമിലായിരുന്നു. 11–ാം ഓവറിൽ ഹൈദരാബാദ് 100 പിന്നിട്ടു.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ30ംമൃിലൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
മധ്യ ഓവറുകളിൽ ചഹാലിനെയും ജോർദാനെയും നിയോഗിച്ച കോഹ്ലിക്കു റണ്ണൊഴുക്കിന്റെ വേഗത കുറയ്ക്കാനായി. സ്ട്രൈക്ക് ബൗളർ അരവിന്ദിനെ വീണ്ടും പന്തേല്പിക്കാനുള്ള തീരുമാനത്തിനും ഫലം കിട്ടി. 13–ാം ഓവറിലെ മൂന്നാംപന്തിൽ വാർണർ വീണു. ഇക്ബാൽ അബ്ദുള്ളയ്ക്കു ക്യാച്ച് നല്കി പുറത്താകുംമുമ്പ് ക്യാപ്റ്റന്റെ ബാറ്റിൽനിന്ന് പിറന്നത് 69 റൺസ്. കേവലം 38 പന്തിൽ മൂന്നു കൂറ്റൻ സിക്സറുകളും എട്ടു ബൗണ്ടറികളും ഇന്നിംഗ്സിനു ചാരുതയേകി.


വാർണർ പുറത്തായതോടെ ബാംഗ്ലൂർ പിടിമുറുക്കി. ദീപ് ഹൂഡ (3), യുവരാജ് സിംഗ് (38), നമൻ ഓജ (7) എന്നിവർ തുടർച്ചയായ ഓവറുകളിൽ പുറത്താകുകയും ചെയ്തതോടെ ഹൈദരാബാദ് നിലയില്ലാക്കയത്തിലേക്കു വീണെന്നു കരുതിയതാണ്. എന്നാൽ, ബെൻ കട്ടിംഗ് രക്ഷകന്റെ റോളിൽ അവതരിക്കുന്നതിനാണ് ചിന്നസ്വാമി സ്റ്റേഡിയം പിന്നീട് സാക്ഷ്യം വഹിച്ചത്. തലങ്ങും വിലങ്ങും പന്തിനെ പ്രഹരിച്ച് കട്ടിംഗ് മുന്നേറിയതോടെ സ്കോർ അതിവേഗം ഉയർന്നു. വിദൂരലക്ഷ്യത്തിൽപ്പോലും 200 കടക്കാമെന്ന പ്രതീക്ഷ ഹൈദരാബാദിനില്ലായിരുന്നു. എന്നാൽ അവസാന മൂന്ന് ഓവറുകളിൽ 50 റൺസ് അടിച്ചെടുത്തതോടെ ബാറ്റിംഗ് പറുദീസയിൽ ഏഴിന് 208ൽ ഹൈദരാബാദ് ഇന്നിംഗ്സ് പൂർത്തിയാക്കി. 15 പന്തിൽ നാലു സിക്സറും മൂന്ന് ഫോറും അടക്കം 38 റൺസാണ് കട്ടിംഗിന്റെ സംഭാവന. നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ അരവിന്ദാണ് ബാംഗ്ലൂർ ബൗളർമാരിൽ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂരിനു വേണ്ടി ക്രിസ് ഗെയ്ലും വിരാട് കോഹ്്ലിയും ചേർന്നു സ്വപ്നതുല്യതുടക്കമാണ് നൽകിയത്. അനായാസം ജയിക്കുമെന്ന അവസ്‌ഥയിലെത്തിക്കാൻ ഇരുവർക്കുമായി. എന്നാൽ, പെട്ടെന്നാണ് കാര്യങ്ങൾ തകിടം മറിച്ചത്. 38 പന്തിൽ നാലു ബൗണ്ടറിയും എട്ടു സിക്സുമടക്കം 76 റൺസ് നേടിയ ക്രിസ് ഗെയ്ൽ പുറത്ത്. തൊട്ടുപിന്നാലെ 35 പന്തിൽ 54 റൺസ് നേടിയ കോഹ്്ലിയും പുറത്തായതോടെ ബാംഗളൂരിന്റെ തകർച്ചയാരംഭിച്ചു. പിന്നീടു വന്ന ബാറ്റ്സ്മാന്മാർക്കാർക്കും അവസരത്തിനൊത്ത് ഉയരാകാതെ വന്നതോടെ ബാംഗളൂർ പരാജയം സമ്മതിച്ചു. ഹൈദരാബാദിനു വേണ്ടി ബെൻ കട്ടിംഗ് രണ്ടു വിക്കറ്റ് നേടി.

<ആ>ടോപ് 5 ബാറ്റ്സ്മാൻ

വിരാട് കോഹ്ലി 16–16–973
ഡേവിഡ് വാർണർ 17–17–848
എ.ബി. ഡിവില്യേഴ്സ് 16–16–687
ഗൗതം ഗംഭീർ 15–15–501
ശിഖർ ധവാൻ 17–17–501

<ആ>ടോപ് 5 ബൗളർ

ഭുവനേശ്വർ കുമാർ 17–17–23
ചാഹൽ 13–13–21
വാട്സൺ 16–16–20
ധാവൽ കുൽക്കർണി 14–14–18
മക്്ക്ലനേഗൻ 14–14–17
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.