സെറീന പ്രീക്വാർട്ടറിൽ, ഇവാനോവിച്ച് പുറത്ത്
സെറീന പ്രീക്വാർട്ടറിൽ, ഇവാനോവിച്ച് പുറത്ത്
Saturday, May 28, 2016 12:33 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗം സിംഗിൾസിൽ യുഎസ്എയുടെ സെറീന വില്യംസ് പ്രീക്വാർട്ടറിൽ കടന്നു. അതേസമയം, സെർബിയയുടെ അനാ ഇവാനോവിച്ചിനെ ഉക്രെയിന്റെ എലീന സ്വിറ്റോലിന തകർത്തു. പുരുഷന്മാരിൽ സ്പെയിന്റെ ഡേവിഡ് ഫെറർ സ്വന്തം നാട്ടുകാരൻ ഫെലിസിയാനോ ലോപ്പസിനെ 6–4, 7–6(8–6), 6–1 തോൽപ്പിച്ച് അടുത്തറൗണ്ടിലേക്ക് മുന്നേറി. സ്പെയിന്റെ കാർല നവാരോ സുവാരസ്, സ്വിറ്റ്സർലൻഡിന്റെ ടിമിയ ബേക്സിൻസ്കി പ്രീക്വാർട്ടറിൽ.


സെറീന ഫ്രാൻസിന്റെ ക്രിസ്റ്റിന മ്ലാഡെനോവിക്കിനെ 6–4, 7–6(12–10)ന് തോൽപ്പിച്ചു. കാർല സ്ലോവാക്യയുടെ ഡോമിനിക ചിബുൽകോവയെ തകർത്തു. 6–4, 3–6, 6–1നായിരുന്നു ജയം. ടിമിയ 6–4, 6–2ന് ഫ്രാൻസിന്റെ പൗളിൻ പാർമെന്റിറിനെ പരാജയപ്പെടുത്തി. എലീന 6–4, 6–4 അനാ ഇവാനോവിച്ചനെ കീഴടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.