അലിക്കു സെഞ്ചുറി; ലങ്കയ്ക്ക് തകർച്ച
അലിക്കു സെഞ്ചുറി; ലങ്കയ്ക്ക് തകർച്ച
Saturday, May 28, 2016 12:33 PM IST
ലീഡ്സ്: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിന് ആധിപത്യം. ഒൻപതിന് 498 റൺസിന് ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ആതിഥേയർക്കെതിരേ രണ്ടാം ദിനം അവസാനിക്കുമ്പോൾ എട്ടിന് 91 റൺസെന്ന നിലയിലാണ് ലങ്ക. ഫോളോ ഓൺ ഒഴിവാക്കാൻ ലങ്കയ്ക്ക് 207 റൺസ് കൂടി കണ്ടെത്തണം. മൂന്നു വിക്കറ്റുവീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും ക്രിസ് വോക്സുമാണ് സന്ദർശകരെ തകർത്തത്. 155 റൺസെടുത്തു പുറത്താകാതെനിന്ന മോയീൻ അലിയാണ് ഇംഗ്ലണ്ടിന്റെ രണ്ടാംദിനത്തിലെ താരം. 207 പന്തിൽ 17 ബൗണ്ടറിയും രണ്ട് സിക്സറും ഉൾപ്പെടുന്നതായിരുന്നു അലിയുടെ ഇന്നിംഗ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.