ഇംഗ്ലണ്ടിനായി കന്നിപ്പോരാട്ടത്തിൽ ചരിത്രം കുറിച്ച് റാഷ്ഫോഡ്
ഇംഗ്ലണ്ടിനായി കന്നിപ്പോരാട്ടത്തിൽ ചരിത്രം കുറിച്ച് റാഷ്ഫോഡ്
Friday, May 27, 2016 10:59 PM IST
ലണ്ടൻ: കന്നിപ്പോരാട്ടത്തിൽ ഗോൾനേടി കൗമാരതാരം മാർകസ് റാഷ്ഫോഡ് ഇംഗ്ലണ്ടിനായി ചരിത്രം കുറിച്ചു. രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ മൂന്നാം മിനിറ്റിൽ ഇംഗ്ലണ്ടിനായി ഗോൾ നേടിയാണ് 18കാരനായ റാഷ്ഫോഡ് ചരിത്രം കുറിച്ചത്. കന്നി മത്സരത്തിൽ ഇംഗ്ലണ്ടിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് റാഷ്ഫോഡ് ഇതോടെ സ്വന്തമാക്കി. 18 വയസും 208 ദിവസവുമായിരുന്നു ഗോൾ നേടിയപ്പോൾ റാഷ്ഫോഡിന്റെ പ്രായം. 1938ൽ ടോമി ലോടൺ കുറിച്ച റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. <യൃ><യൃ> യൂറോ 2016–നുള്ള ഇംഗ്ലീഷ് ടീമിൽ ഇടം നേടാനുള്ള സാധ്യതയും ഇതോടെ റാഷ്ഫോഡ് സജീവമാക്കി. കാലിനു പരിക്കേറ്റ ഡാനിയേൽ സ്റ്റിറിഡ്ജിനു പകരമായാണ് റാഷ്ഫോഡ് കളത്തിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.