വാവ്റിങ്ക, നിഷികോരി, ക്വിറ്റോവ മുന്നോട്ട്
വാവ്റിങ്ക, നിഷികോരി, ക്വിറ്റോവ മുന്നോട്ട്
Wednesday, May 25, 2016 12:45 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ പുരുഷ, വനിത വിഭാഗങ്ങളിൽ കെയി നിഷികോരി, സ്റ്റാനിസ്ലാസ് വാവ്റിങ്ക, പെട്ര ക്വിറ്റോവ, ഗാർബിൻ മഗ്റൂസ, സിമോണ ഹാലെപ് എന്നിവർ മൂന്നാം റൗണ്ടിലെത്തി.

പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനും ലോക നാലാം റാങ്കുമായ സ്വിറ്റ്സർലൻഡിന്റെ വാവ്റിങ്ക ജപ്പാന്റെ താരോ ഡാനിയലിനെ നേരിട്ടുള്ള സെറ്റുകൾക്ക് (7–6(9–7), 6–3, 6–4) തോൽപ്പിച്ചു. ജപ്പാന്റെ നിഷികോരി റഷ്യയുടെ ആന്ദ്രെ കുസ്നെറ്റ്സോവയ്ക്കെതിരെ അനായാസ ജയത്തോടെ മൂന്നാം റൗണ്ടിലെത്തി. 6–3, 6–3, 6–3നായിരുന്നു ലോക അഞ്ചാം റാങ്ക് താരത്തിന്റെ ജയം. ഫ്രാൻസിന്റെ ബെനോ പിയറെ സീഡ് ചെയ്യപ്പെടാത്ത റഷ്യയുടെ തെയ്മുറസ് ഗബാഷ്വിലി 6–3, 6–2, 3–6, 6–2ന് അട്ടിമറിച്ചു. ഓസ്ട്രേലിയയുടെ നിക് കിർഗിയസ് നെതർലൻഡ്സിന്റെ ഇഗർ സിയസ്ലിംഗിനെ 6–3, 6–2, 6–1ന് പരാജയപ്പെടുത്തി. യുഎസ്എയുടെ ജോൺ ഇസ്നർ ബ്രിട്ടന്റെ കെയ്ൽ എഡ്മണ്ടിനെ 6–4, 6–4, 6–4 തോൽപ്പിച്ചു. മറ്റ് മത്സരങ്ങളിൽ യുഎസ്എയുടെ ജാക് സോക്, ഫ്രാൻസിന്റെ ജെർമി ചാർഡി, സ്പെയിന്റെ ഫെർണാണ്ടോ വെർഡെസ്കോ എന്നിവർ മൂന്നാം റൗണ്ടിലെത്തി.

വനിതാ വിഭാഗത്തിൽ ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ തായ്ലൻഡിന്റെ സു–വീ ഷീയെ അനായാസമായി മറികടന്നു. 6–4, 6–1നായിരുന്നു ലോക പന്ത്രണ്ടാം റാങ്കുകാരിയുടെ ജയം. സ്പെയിന്റെ ഗാർബിൻ മഗറീസ ഫ്രാൻസിന്റെ മിർട്ടിൽ ഷോർഷിനെ 6–2, 6–0ന് പരാജയപ്പെടുത്തി. റുമേനിയയുടെ സിമോണ ഹാലെപ് കസാഖിസ്‌ഥാന്റെ സറിന ഡിയാസിനെ 7–6(7–5), 6–2ന് തോൽപ്പിച്ചു. ചെക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവ സ്വിറ്റ്സർലൻഡിന്റെ വിക്ടോറിയ ഗോലുബിച്ചിനെതിരെ അനായാസം വിജയം. 6–2, 6–2നായിരുന്നു സഫറോവയുടെ ജയം. സ്വെറ്റ്ലാന കുസ്നെറ്റ്സോവ ബ്രിട്ടന്റെ ഹീതർ വാട്സനെ 6–1, 6–3ന് തോൽപ്പിച്ചു. യെലേന വെസ്നിയെ യുഎസ്എയുടെ ഷെൽബി റോജേഴ്സ് 6–4, 6–2ന് പരാജയപ്പെടുത്തി. റഷ്യയുടെ എകാതറീന മകാറോവയെ ബെൽജിയത്തിന്റെ യാനിന വിക്മെയർ 2–6, 6–2, 6–2ന് കീഴടക്കി. റഷ്യയുടെ അനസ്താസ്യ പാവ്ലിചെങ്കോവ തുർക്കിയുടെ കാഗല ബയുകാക്സിയെ 6–3, 4–6, 6–1ന് തകർത്തു.


<ആ>ഇന്ത്യൻ സഖ്യങ്ങൾ രണ്ടാം റൗണ്ടിൽ

ലോക ഒന്നാം നമ്പർ വനിത സഖ്യം സാനിയ മിർസ–മാർട്ടിന ഹിംഗിസ് കൂട്ടുകെട്ട് രണ്ടാം റൗണ്ടിൽ. റഷ്യയുടെ ഡാറിയ കാസാറ്റ്കിന–അലക്സാണ്ട്ര പാനോവ കൂട്ടുകെട്ടിനെ 7–6 (7–4), 6–2ന് തോൽപ്പിച്ചാണ് സാനിയ–ഹിംഗിസ് സഖ്യം മുന്നേറ്റം തുടങ്ങിയത്. രോഹൻ ബൊപ്പണ്ണ–ഫ്ളോറിൻ മെർഗിയ സഖ്യം ഫ്രാൻസിന്റെ സ്റ്റെഫാനെ റോബർട്ട്–അലക്സാണ്ടർ സിഡോറെങ്കോ കൂട്ടുകെട്ടിനെ തോൽപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.