സുബ്രതോയും നിർമലും നോർത്തിൽ
സുബ്രതോയും നിർമലും നോർത്തിൽ
Wednesday, May 25, 2016 12:45 PM IST
ഗോഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ച് പുതിയ താരങ്ങളെ കൂടി ടീമിലെത്തിച്ചു. മുൻ ഇന്ത്യൻ ഗോൾകീപ്പർ സുബ്രതാ പോൾ, നിർമൽ ഛേത്രി, റൗളിൻ ബോർഗെസ്, ഷൗവിക് ഘോഷ്, സമിത് പാസി എന്നിവരാണ് ടീമുമായി കരാറിലെത്തിയ താരങ്ങൾ. ബ്രസീലിൽനിന്നുള്ള സെർജിയോ ഫാറിയാസിനെ ഹെഡ് കോച്ചായി നേരത്തേ തന്നെ നിയമിച്ചിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ താരങ്ങളുമായി കരാറിലെത്തുമെന്ന് ടീം ഉടമയും ബോളിവുഡ് താരവുമായ ജോൺ ഏബ്രഹാം വ്യക്‌തമാക്കി.


സുബ്രതോ പോൾ ടീമിലെത്തുന്നത് മലയാളി ഗോൾകീപ്പർ ടി.പി. രഹനേഷിനു തിരിച്ചടിയായേക്കും. രണ്ടു സീസണുകളിലെയും ഭൂരിപക്ഷ മത്സരങ്ങളിലും രഹനേഷായിരുന്നു നോർത്ത് ഈസ്റ്റിന്റെ ഗോൾവല കാത്തിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.