മക്റോയി ഒളിമ്പിക്സിൽനിന്ന് പിൻമാറിയേക്കും
മക്റോയി ഒളിമ്പിക്സിൽനിന്ന് പിൻമാറിയേക്കും
Wednesday, May 25, 2016 12:45 PM IST
ഡബ്ലിൻ: റിയോ ഒളിമ്പിക്സിൽനിന്ന് പിൻമാറുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം ഉടനെന്ന് അയർലൻഡ് ഗോൾഫ് താരം റോറി മക്റോയി. ലോക മൂന്നാം നമ്പറായ മക്റോയി ഒളിമ്പിക്സിൽ അയർലൻഡിന്റെ സുവർണപ്രതീക്ഷയാണ്. സിക്ക വൈറസാണ് മക്റോയിയുടെ റിയോ പങ്കാളിത്തത്തെ സംശയത്തിലാക്കിയിരിക്കുന്നത്. ബ്രസീലിലെ സ്‌ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് അഭിമാനകരമായ കാര്യമാണ്. എന്നാൽ, എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷമേ അന്തിമതീരുമാനം കൈക്കൊള്ളൂ– മക്റോയി വ്യക്‌തമാക്കി.


ഫിജിയിൽ നിന്നുള്ള വിജയ് സിംഗും ഓസ്ട്രേലിയയുടെ മാർ ലെയ്സ്മാനും റിയോയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.