ഫിഫയിൽ ശുദ്ധികലശം; കാറ്റ്നറും പുറത്ത്
ഫിഫയിൽ ശുദ്ധികലശം; കാറ്റ്നറും പുറത്ത്
Tuesday, May 24, 2016 12:41 PM IST
<ആ>ോസ് കുമ്പിളുവേലിൽ

സൂറിച്ച്: ദശലക്ഷക്കണക്കിന് യൂറോയുടെ ബോണസ് അനധികൃതമായി എഴുതിയെടുത്തെന്ന ആരോപണത്തെത്തുടർന്ന് ഫിഫയുടെ ആക്ടിംഗ് സെക്രട്ടറി(സിഎഫ്ഒ) ജനറൽ മാർക്കുസ് കാറ്റ്നറെ പുറത്താക്കി. അഴിമതി ആരോപണങ്ങളെത്തുടർന്ന് ജെറോം വാൽക്കെ പുറത്തായപ്പോഴാണ് കാറ്റ്നർ ആക്ടിംഗ് സെക്രട്ടറി ജനറലായി ചുമതലയേറ്റത്.

അതേസമയം, സെപ് ബ്ലാറ്ററുടെയും മിഷേൽ പ്ലറ്റീനിയുടെയും പുറത്താകലിനു കാരണമായ 2011 ലെ അനധികൃത പണം കൈമാറ്റവുമായി കാറ്റ്നർക്കു ബന്ധമില്ല എന്നും പറയുന്നുണ്ട്. ബ്ലാറ്റ റും പ്ലറ്റീനിയും ഇപ്പോൾ വിലക്കിനെതിരേ അപ്പീൽ നൽകി കാത്തിരിക്കുകയാണ്. ലോകകപ്പ് ടിക്കറ്റ് മറിച്ചു വിറ്റുവെന്ന കേസിൽ ഇക്കൊല്ലം ജനുവരി 13 നാണ് വാൽക്കെ പുറത്തായിരിക്കുന്നത്.

ജർമൻ പൗരത്വമുള്ള നാൽപ്പത്തിയഞ്ചുകാരനായ കാറ്റ്നർ 2003 ലാണ് ഫിഫയിൽ കയറിപ്പറ്റുന്നത്. അന്ന് ഫിനാൻസ് ഡയറക്ടറായിരുന്നു. 2007 ൽ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി. ഫിഫയുടെ ബന്ധപ്പെട്ട സമിതികൾ കണ്ടിട്ടില്ലാത്ത കരാർ പ്രകാരമാണ് ഇദ്ദേഹത്തിന് പ്രതിഫലം ലഭിച്ചിരുന്നതെന്നാണ് ഇപ്പോൾ വ്യക്‌തമായിരിക്കുന്നത്. 2008 നും 2014 നും ഇടയിൽ ദശലക്ഷത്തിലേറെ ഡോളർ സ്വന്തം കീശയിലാക്കിയെന്നാണ് കണ്ടെത്തൽ. ഫിഫ എത്തിക്സ് കമ്മറ്റിയാണ് കാറ്റ്നറെ പുറത്താക്കിയിരിയ്ക്കുന്നത്. എന്നാൽ ഇദ്ദേഹത്തിനെതിരെയുള്ള അന്വേഷണം ഇനിയും തുടരുമെന്നും ഫിഫ വ്യക്‌തമാക്കിയിട്ടുണ്ട്. പലരുടെയും നിഴലായി പ്രവർത്തിച്ചുവെന്നും ഇദ്ദേഹത്തിനെതിരെ നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ കണ്ടെത്തലുകൾ.


യുഎൻ അധികാര സ്‌ഥാനത്തിരിക്കുന്ന 54കാരിയായ സെനഗൽകാരി ഫാത്ത്മ സമോറ അടുത്ത ജൂണിൽ ഫിഫയുടെ സെക്രട്ടറി ജനറലായി അധികാരമേൽക്കും. മെയ് 13 ന് സമോറെയെ പുതിയ സെക്രട്ടറി ജനറലായി ഫിഫ പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.