ഫുട്ബോൾ മൈതാനത്തു വീണ്ടും ദുരന്തം
ഫുട്ബോൾ മൈതാനത്തു വീണ്ടും ദുരന്തം
Tuesday, May 24, 2016 12:41 PM IST
ബുവാനോസ് ആരിസ്: കളിക്കളത്തിലെ മരണങ്ങൾ അവസാനിക്കുന്നില്ല. അർജന്റീനയിൽ പ്രാദേശിക ലീഗിനിടെ തലയ്ക്കു ചവിട്ടേറ്റു മരിച്ച മൈക്കിൾ ഫവ്റാണ് പുതിയ രക്‌തസാക്ഷി. ഡെഫെൻസോറസ് ഡെ കൊളോൺ ക്ലബ്ബിനെതിരായ മത്സരത്തിനിടെയാണ് സംഭവം. സാൻഗോർഗ് ഡെ വില്ല എലിസാ ടീമിന്റെ താരമായിരുന്നു ഫവ്റ.

കളിക്കിടെ നിലത്തുവീണ ഫവ്റയുടെ തലയ്ക്ക് എതിർതാരത്തിന്റെ ചവിട്ടേല്ക്കുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തും മുമ്പേ മരണം സംഭവിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ പിതാവായ ഫവ്റയുടെ നിര്യാണത്തിൽ അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.