ദേശീയ കളരിപ്പയറ്റ് : കേരളം ചാമ്പ്യന്മാർ
Tuesday, May 24, 2016 12:41 PM IST
കൊച്ചി: ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായി. കടവന്ത്ര ആർഎസ്സി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സബ്ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലെ ഏഴ് ഇനങ്ങളിൽ നിന്നായി കേരളത്തിന് 58 സ്വർണവും 51 വെള്ളിയും 58 വെങ്കലവും ലഭിച്ചു. രണ്ടാം സ്‌ഥാനത്തെത്തിയ ബംഗാളിന് ഒൻപതു സ്വർണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവുമാണ് ലഭിച്ചത്. ആറു സ്വർണവും 10 വെള്ളിയും 15 വെങ്കലവും കരസ്‌ഥമാക്കിയ തമിഴ്നാടിനാണ് മൂന്നാം സ്‌ഥാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.