വാവ്റിങ്ക രക്ഷപ്പെട്ടു
വാവ്റിങ്ക രക്ഷപ്പെട്ടു
Monday, May 23, 2016 12:21 PM IST
പാരീസ്: മുൻ ചാമ്പ്യൻ സ്റ്റാനിസ്്ലാസ് വാവ്റിങ്ക ഫ്രഞ്ച് ഓപ്പൺ ആദ്യറൗണ്ടിൽ കഷ്്ടിച്ചു രക്ഷപ്പെട്ടു. ലൂക്കാസ് റോസോളിനെതിരേ അഞ്ചു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് വാവ്റിങ്ക ജയിച്ചത്. സ്കോർ: 6–4, 1–6, 6–3, 3–6, 4–6. കാനഡയുടെ മിലോസ് റോണിക്, സെർബിയയുടെ യാങ്കോ തിപാസാരെവിച്ചിനെ പരാജയപ്പെടുത്തി. സ്കോർ: 6–3, 6–2, 7–6. വനിതാ വിഭാഗത്തിൽ അമേരിക്കയുടെ സൊളെയ്ൻ സ്റ്റീഫൻസ്, റഷ്യയുടെ മാർഗരീറ്റ ഗാസ്പര്യാനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി. സ്കോർ: 6–4, 6–3. റഷ്യയുടെ സ്വെറ്റ്നാലോ കുസ്നെറ്റ്സോവയും ആദ്യറൗണ്ടിൽ വിജയം കണ്ടു. അന്ന കരോളിന ഷ്മിഡ്ലോവ, സ്പെയിനിന്റെ ഗാർബിൻ മുഗുരസയെ ഒന്നിനെതിരേ രണ്ടു സെറ്റിനു പരാജയപ്പെടുത്തി. 6–3, 3–6, 3–6.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.