പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ഠാക്കൂർ തന്നെ
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ഠാക്കൂർ തന്നെ
Saturday, May 21, 2016 12:29 PM IST
മുംബൈ: ശശാങ്ക് മനോഹറിന്റെ പിൻഗാമി ആരെന്ന് ഇന്നറിയാം. ബിസിസിഐ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക യോഗം മുംബൈയിലാണ് നടക്കുക. നിലവിൽ സെക്രട്ടറി സ്‌ഥാനം വഹിക്കുന്ന അനുരാഗ് ഠാക്കൂർ പ്രസിഡന്റ് സ്‌ഥാനത്തെത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഠാക്കൂർ പ്രസിഡന്റാകുന്നപക്ഷം അദ്ദേഹം മുമ്പ് അലങ്കരിച്ചിരുന്ന സെക്രട്ടറി സ്‌ഥാനത്തേക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജയ് ഷിർകെയെ പരിഗണിക്കാനാണ് സാധ്യത.

ബിജെപി എംപി കൂടിയായ ഠാക്കൂറിന് ബംഗാൾ, അസാം, ജാർഖണ്ഡ്, ത്രിപുര ഘടകങ്ങളുടെ പിന്തുണയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.