ഇത്തവണ ഫെഡറർ ഇല്ലാത്ത ഫ്രഞ്ച് ഓപ്പൺ
ഇത്തവണ ഫെഡറർ ഇല്ലാത്ത ഫ്രഞ്ച് ഓപ്പൺ
Friday, May 20, 2016 12:30 PM IST
സൂറിച്ച്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിലെ ഗ്ലാമർ താരങ്ങളിലൊരാളായ മുൻ ലോക ഒന്നാം നമ്പർ റോജർ ഫെഡറർ ടൂർണമെന്റിൽനിന്നു പിന്മാറി. പരിക്ക് ഭേദമാകാത്തതാണ് കാരണം. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഫെഡറർക്ക് പൂർണ കായികക്ഷമത വീണ്ടെടുക്കാനായില്ല. 1999നു ശേഷം ഇതാദ്യമായാണ് സ്വിസ് താരമായ ഫെഡറർ ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത്. അടുത്തിടെ മാഡ്രിഡ് ഓപ്പണിൽനിന്ന് ഫെഡറർ പിന്മാറുകയും ഇറ്റാലിയൻ ഓപ്പണിൽ തുടക്കത്തിലെ പുറത്താകുകയും ചെയ്തിരുന്നു.


സീസണിലെ ശേഷിക്കുന്ന ടൂർണമെന്റുകൾ നഷ്ടമാകാതിരിക്കാനും കരിയർ ദീർഘിപ്പിക്കാനും ഈ പിന്മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നു ഫെഡറർ ഫേസ്ബുക്കിൽ കുറിച്ചു. 2009ൽ ഫെഡറർ ഇവിടെ കിരീടം നേടിയിട്ടുണ്ട്. ഫെഡററുടെ പിന്മാറ്റത്തോടെ ലോക അഞ്ചാം നമ്പർ താരമായ നദാൽ നാലാം സീഡ് ആകും. നിലവിലുള്ള ചാമ്പ്യനും ഫെഡററുടെ നാട്ടുകാരനുമായ സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാം സീഡും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.