എംസിഎലിൽ കളിച്ചവരെ സംഘാടകർ പറ്റിച്ചു
എംസിഎലിൽ കളിച്ചവരെ സംഘാടകർ പറ്റിച്ചു
Friday, May 20, 2016 12:30 PM IST
ദുബായ്: വിരമിച്ച കളിക്കാർക്കായുള്ള മാസ്റ്റേഴ്സ് ക്രിക്കറ്റ് ലീഗിൽ കളിച്ച താരങ്ങൾക്ക് ടീമുകൾ പണം നല്കിയില്ലെന്ന പരാതിയുമായി കളിക്കാരുടെ സംഘടന രംഗത്ത്. ഇന്റർനാഷണൽ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (എഫ്ഐസിഎ) ആണ് സംഘാടകർക്കും ഫ്രാഞ്ചൈസികൾക്കുമെതിരേ പരാതിയുമായി എത്തിയിരിക്കുന്നത്.

ലീഗിൽ പങ്കെടുത്ത കളിക്കാർക്ക് ടൂർണമെന്റിനു മുമ്പ് കരാർ പ്രകാരമുള്ള തുക മുഴുവൻ നല്കാമെന്നായിരുന്നു മുൻധാരണ. എന്നാൽ ലീഗ് അവസാനിച്ചു മൂന്നു മാസം പിന്നിട്ടിട്ടും ജെമിനി അറേബ്യൻസ് ഒഴികെയുള്ള ടീമുകളൊന്നും ഈ നിബന്ധന പാലിച്ചിട്ടില്ല. വിരേന്ദർ സെവാഗ്, ബ്രെറ്റ് ലീ തുടങ്ങി ലോകക്രിക്കറ്റിൽ തിളങ്ങിനിന്നിരുന്ന ഒരുപിടി താരങ്ങൾ എംസിഎലിൽ കളിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.